Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇ ഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Text By: UK Malayalam Pathram
പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുന്‍കൂറായി അറിയിച്ചില്ല. ഇ ഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസില്‍ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു.
ഇതും വായിക്കുക: പിണറായിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസില്‍ നാലുപേര്‍ അറസ്റ്റില്‍
നിയമം കയ്യില്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനും പരിധി ഉണ്ട്. ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ട്. നിയമവാഴ്ച തകര്‍ക്കാന്‍ രണ്ട് ദിവസമായി നീക്കം നടക്കുന്നുണ്ട്. എത്ര ഉന്നതന്‍ എങ്കിലും നിയമം കയ്യില്‍ എടുക്കാന്‍ അനുവദിക്കില്ല. പൊലീസ് അങ്ങോട്ടേക്ക് കയറി ആക്രമിക്കില്ല. മറ്റ് രണ്ടിടങ്ങളില്‍ ആക്രമണം ഉണ്ടായില്ലല്ലോ എന്നും അക്രമകാരികള്‍ എവിടെ പോയി ഒളിച്ചാലും വിടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window