Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഒന്നര വയസ്സുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ തല ഭിത്തിയില്‍ ഇടിച്ചു കൊലപ്പെടുത്തി: അഖിലയുടെ കാമുകന്‍ അഷ്‌കറിന്റെ മൊഴി
Text By: UK Malayalam Pathram
പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോള്‍ കരഞ്ഞതിലുള്ള ദേഷ്യം കാരണമാണെന്ന് അമ്മയുടെ കാമുകന്‍ അഷ്‌കറിന്റെ മൊഴി. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാര്‍ക്കിനു സമീപം അര്‍ച്ചിതത്തില്‍ വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകനാണ് കൊല്ലപ്പെട്ട അര്‍ഷിദ്. കേസില്‍ അഖിലയെയും അഷ്‌കറിനെയും നെടുമങ്ങാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരത്തില്‍ മരണകാരണമായ മര്‍ദനമേറ്റ പാടുകള്‍ ഉള്‍പ്പെടെ 51 മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
കരച്ചില്‍ നിര്‍ത്താതിരുന്നപ്പോള്‍ ദേഷ്യം വന്ന് കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായി അഷ്‌കര്‍ പോലീസിന് മൊഴി നല്‍കി. ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ പലതവണ പൊള്ളിച്ചതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിയെ തെളിവെടുപ്പിനായി വാടകവീട്ടില്‍ എത്തിച്ചപ്പോള്‍ രോഷാകുലരായ നാട്ടുകാര്‍ അഷ്‌കറിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അഷ്‌കര്‍ തന്റെ ആദ്യ ഭാര്യയെയും ഇത്തരത്തില്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി അവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
 
Other News in this category

 
 




 
Close Window