Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം
Text By: UK Malayalam Pathram
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ത്തവ അവധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അക്കാദമിക് പിന്തുണ ഉറപ്പുവരുത്തും. സാനിറ്ററി നാപ്കിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ആരോഗ്യമേഖലയ്ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് നയപ്രഖ്യാപനം. നിലവിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം മോശമാണെന്നും പുതിയ സര്‍ക്കാര്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുമെന്നും ചെലവുകുറഞ്ഞ ചികില്‍സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും ശാസ്ത്ര അവബോധം കൂട്ടുന്നതിനായി നെഹ്‌റു ശാസ്ത്രകേന്ദ്രങ്ങള്‍ തുടങ്ങും.
സ്വകാര്യ മേഖലകളില്‍ പ്രസവാവവധി ആറ് മാസമാക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റ് അനുവദിക്കുമെന്നും ഗവര്‍ണറുടെ പ്രസംഗത്തില്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window