Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ ( നോവല്‍ - അധ്യായം 10)
Kaipuzha Jayakumar

സൗമ്യേച്ചി എന്താണു പറയുന്നത്? രമണേട്ടന്‍ ഷണ്ഡനാണെന്നോ...? ഏതെങ്കിലുമൊരു സ്ത്രീ തന്റെ ഭര്‍ത്താവ് ഷണ്ഡനാണെന്നു പറയുമോ? ഇനി അങ്ങനെയാണെങ്കില്‍പ്പോലും... സൗമ്യേച്ചിയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞ് ആരുടേതാണെന്നു നിങ്ങള്‍ തിരക്കിയോയെന്നു ശ്യാമള അമ്മയോടു ചോദിച്ചുവത്രെ... ശ്ശോ... എന്തൊരു നാണക്കേട്... അച്ഛന്റെ ചെവിയിലെങ്ങാനും ഇതൊക്കെ എത്തിയാല്‍ സൗമ്യേച്ചി പിന്നെ ജീവനോടെ കാണില്ല. പൊന്നന്‍ ചേട്ടനാണെങ്കില്‍ ഭാര്യയുടെ വീട്ടുകാരുടെ കുറ്റം കണ്ടുപിടിക്കാന്‍ കാത്തിരിക്കുകയാണ്. ഈ വിഷയം കൈയിലോട്ടു കിട്ടിയാല്‍ തന്നെ കൊത്തിക്കുടിക്കും. .. സീമയ്ക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. രമേണേട്ടന്‍ വരാന്‍ വൈകുന്നതിന്റെ ടെന്‍ഷനില്‍ ചേച്ചിയുടെ സമനില തെറ്റഇക്കാണും. അതായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. സമാധാനത്തിനായി സീമ ചോദ്യവും ഉഥത്രവും സ്വയം കണ്ടുപിടിച്ചു. ''ഹലോ... ഹലോ...'' സീമ പ്രതികരിക്കാതെ വന്നപ്പോള്‍ സൗമ്യ വീണ്ടും വീണ്ടും വിളിച്ചു. അവളുടെ ഉള്ളം കൈയിലിരുന്ന് സെല്‍ഫോണ്‍ വിയര്‍പ്പില്‍ വഴുതി. വര്‍ധിച്ച ഹൃദയമിടിപ്പോടെ സീമ വീണ്ടും ഫോണ്‍ ഇടതു ചെവിയോടു ചേര്‍ത്തു പിടിച്ചു. ''എനിക്കില്ലാത്ത ടെന്‍ഷന്‍ എന്തിനാടീ നിനക്ക്. പോടീ, പോകാന്‍ പറയ്. വരുന്നിടത്തു വച്ചു കാണാം. അല്ലാതെ എന്താ? ആകാശം ഇടിഞ്ഞുവീഴുമെന്നു കരുതി ഓടാന്‍ ഒക്കമോ?'' സൗമ്യയുടെ വാക്കുകള്‍ സീമയെ അദ്ഭുതപ്പെടുത്തി. രമണേട്ടനെ കാണാനില്ലെന്നു പറഞ്ഞ് സങ്കടപ്പെട്ട സൗമ്യേച്ചിയാണോ ഇങ്ങനെ സംസാരിക്കുന്നത്... ''സൗമ്യേച്ചി എന്നെ ആകെ കണ്‍ഫ്യൂഷനിലാക്കാതെ... ഞാന്‍ ശരിക്കും കഥയറിയാതെ ആട്ടം കാണുകയാ... എന്താ ഉണ്ടായത്? ചേച്ചിയൊന്നു തെളിച്ചു പറയ്...'' സീമ ധൃതി കാട്ടി. ''എല്ലാ കാര്യങ്ങളും മുഴുവനായി ഫോണില്‍ കൂടി പറയാന്‍ പറ്റില്ലല്ലോ... പിന്നെ നീയുമൊരു പെണ്ണല്ലേ... മാത്രമല്ല, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള സാമാന്യ ബുദ്ധിമുമുണ്ട്... ഒരു കാര്യം ചെയ്യ്, നീ ഇങ്ങോട്ടു വാ...'' ''പൊന്നന്‍ ചേട്ടന്‍ വന്ന് ചോദിക്കാതെ എങ്ങനെയാ?'' ''അതു നിന്റെ ഇഷ്ടം... പിന്നെ ആണുങ്ങള്‍ എങ്ങോട്ടെങ്കിലും പോകുന്നത് നമ്മുടെയൊക്കെ ഇഷ്ടവും സമ്മതവുമൊക്കെ നോക്കിയിട്ടാണോ, അല്ലല്ലോ... ശരി...'' സൗമ്യ ലൈന്‍ കട്ട് ചെയ്തു. സീമ അറക്കില്‍പ്പട്ടതുപോലെയായി. പൊന്നന്‍ ചേട്ടനോട് എന്തു കളവ് പറഞ്ഞ് സൗമ്യേച്ചിയുടെ വീട്ടില്‍ പോകും? കഴിഞ്ഞ ദിവസമാണ് പോയിട്ടു വന്നത്. പോകാതിരുന്നാല്‍... അതു ശരിയല്ല. എന്താണു സംഭവിച്ചതെന്ന് അറിയണമല്ലോ... ഇന്നു ബാങ്ക് സെക്രട്ടറി സ്ഥളത്തില്ലാത്ത ദിവസമാണ്. ലിസമ്മയ്ക്കാണ് ചാര്‍ജ്. ഹാഫ് ഡേ ലീവ് എടുക്കാതെ ഉച്ചയ്ക്ക് മുങ്ങാം... സീമ സെല്‍ ഫോണ്‍ ടീപ്പോയിലേക്കിട്ടിട്ട് ബാത്ത്‌റൂമിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ഗെയ്റ്റില്‍ നിലവിളി പോലെ മീന്‍കാരന്റെ ഹോണ്‍. ''ഇന്നു വേണ്ട...'' അവള്‍ വിളിച്ചു പറഞ്ഞു. വെട്ടി കഴുകി വയ്ക്കാനൊന്നും സമയമില്ല. സൗമ്യയുടെ അടുത്ത് എത്താനായി അവളുടെ മനസ് തുടിച്ചു. ''അങ്ങനെ പറയല്ലു കുഞ്ഞേ... നല്ല ഒന്നാന്തരം കണമ്പാ... വരഞ്ഞു കീറി ഉഫ്പും മുളകും തേച്ച് വെച്ചാല്‍ ഒരാഴ്ചത്തേക്ക് വേറേ കറിയൊന്നും വേണ്ട... ചാറ് തൊട്ട് നാക്കേല് വച്ചാല്‍ പിന്നെ വായില്‍നിന്ന് കൈ എടുക്കില്ല. രണ്ടു കിലോ എടുക്കട്ടെ, ആദായ വിലയാ...'' മീന്‍കാരന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ കയറ്റിയിട്ട് മീന്‍ കൊട്ടയില്‍ നിന്ന് കട്ടിയും ത്രാസും പുറത്തെടുത്തു. ''വേണ്ട...'' അവള്‍ തീര്‍ത്തു പറഞ്ഞു. മീന്‍കാരന്‍ പിറുപിറുത്തുകൊണ്ട് സൈക്കിള്‍ സ്റ്റാന്‍ഡ് തട്ടി. പിന്നെ ഹോണില്‍ പിടിത്തമിട്ടു. പ്രതിഷേധം പോലെ അതു കൂവി. ഒന്നല്ല, പലതവണ. കതക് വലിച്ചടച്ചിട്ട് അവള്‍ ബാത്ത്‌റൂമിലേക്കു കയറി. ഹുക്കുകള്‍ അഴിച്ച് ചുവന്ന നൈറ്റി തവഴി ഊരിയെടുത്ത് ഹാങ്കറില്‍ തൂക്കി. പിന്നാലെ അടിവസ്ത്രങ്ങളും ഊരിമാറ്റി. ,ഴറില്‍ തിരിക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ പറയാറുള്ള ഒരു കാര്യം ഓര്‍മ വന്നു. ''അടച്ചിട്ട മുറഇയിലാണെങ്കിലും പെണ്ണുങ്ങള്‍ കുളിക്കുമ്പോള്‍ നാണം മറച്ചിരിക്കണം...'' സാധാരണ തോര്‍ത്ത് അറയില്‍ ചുറ്റാറുള്ളതാണ്. തിരക്കില്‍ മറുന്നു. പെട്ടെന്നു ടാപ്പിന്റെ മുകളില്‍ പൊന്നന്‍ കുളിച്ചേച്ചിട്ടിരിക്കുന്ന തോര്‍ത്തെടുത്ത് അറയില്‍ ചുറ്റിയിട്ട് ഷവര്‍ തിരിച്ചു. കഴുത്തിലെയും മാറിലെയും നഖപ്പാടുകളില്‍ വെള്ളം തൊട്ടപ്പോള്‍ ഒരു നിമിഷം സീമയുട മുഖത്ത് നാണം വിരിഞ്ഞു. ദൈവമേ, ഇത്തവണ പൊന്നന്‍ ചേട്ടന്‍ പണി പറ്റിച്ചെന്നു തോന്നുന്നു. ഇതുവരെ ഡേറ്റ് ആയിട്ടില്ല. വൈകാറുള്ളതാണ്. പക്ഷേ, ഇത്രയും ഒരിക്കലും വൈകിയിട്ടില്ല... അപ്പോള്‍... ചിലപ്പോള്‍... എന്തൊക്കെയോ ചില നിമിത്തങ്ങള്‍ പോലെ... തണുപ്പ് അധികമാണെന്നു സീമയ്ക്കു തോന്നി. പെട്ടെന്നു കുളിച്ചു തുവര്‍ത്തി തോര്‍ത്ത് പിഴിയുമ്പോള്‍ മൊബൈല്‍ ഫോണ്‍ സംഗീതം പൊഴിക്കാന്‍ തുടങ്ങി. ആരായിരിക്കും? വീണ്ടും സൗമ്യേച്ചിയാണോ? മാറിനു മുകളിലേക്ക് തോര്‍ത്ത് പിരിച്ചുവട്ടിച്ച് ഓടിവന്ന് ഇടതുകൈ നീട്ടി ഫോണെടുത്തു. സ്‌ക്രീനില്‍ സരിതയുടെ പേര് തെളിഞ്ഞു. റിസീവറില്‍ കുത്തി ഫോണ്‍ ഇടതു ചെവിയോടു ചേര്‍ത്തുവച്ചു. ''ങും, എന്താടീ...? നിന്റെ ഫോണ്‍ എന്തിയേ? സീമ ഗൗരവത്തോടെയാണു ചോദിച്ചത്. ''നന്ദേട്ടന്റെ ഫോണ്‍ റിപ്പയറിലാ. അതുകൊണ്ട് എന്റേതു കൊണ്ടുപോകും...'' ''ഞാന്‍ ഇന്നലെ രാത്രി വിളഇച്ചിരുന്നു. നന്ദനെയാ കിട്ടിയത്. കൊടിയിറക്കി ആനപ്പിണ്ടവും വാരിയിട്ട് നിന്റെ കെട്ടിയവന്‍ എപ്പഴാ വന്നത്?'' ''രാവിലെ വന്നപ്പോഴേ എന്‌നോടു ചേച്ചി വിളിച്ച് രമണേട്ടനെ കണ്ടോന്നു ചോദിച്ചെന്നു പറഞ്ഞു... അപ്പോഴേക്കും അമ്മയുടെ വിളിയും വന്നു... അതാ ചേച്ചീ ഉണ്ടായത്...'' ''നീ ഒന്നും ചോദിച്ചില്ലേ?'' ''ചോദിച്ചു. അമ്മ ഒന്നും പറഞ്ഞില്ല. ണ്മയുടെ ശബ്ദം പതറിയിരുന്നു...'' ''സൗമ്യേച്ചിയെ വിളിച്ചില്ലേ...?'' ''വിളിച്ചു... രമേണേട്ടനെ കാണാനില്ലെന്നു പറഞ്ഞു...'' ''എനിക്കും ഇത്രയുമൊക്കെ അറിയാവൊള്ളു... ഞാന്‍ ഉച്ചയ്ക്കു ബാങ്കില്‍നിന്ന് അങ്ങോട്ടു പോകും... നീ വരുന്നോ...?'' ''ഇന്ന് സ്‌കൂളില്‍ ഇന്‍സ്‌പെക്ഷനാ. ഞാന്‍ എങ്ങനെയാ വരുന്നത്? ഒന്നാമത് സ്‌കൂളില്‍ കുട്ടികള്‍ കുറവാ... ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ഒക്കെ നടത്തിയാ പിടിച്ചു നില്‍ക്കുന്നത്. ഡിവിഷന്‍ ഫാള്‍ വന്നാല്‍ ഞാന്‍ വയനാട്ടിലോ കാസര്‍കോട്ടോ പോകേണ്ടി വരും... ചിലപ്പോള്‍ ജോലി തന്നെ പോകും...'' ''എല്ലവര്‍ക്കും അവനവന്റെ കാര്യമാ വലുത്... ശരി നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്. പിന്നെ, ശുദ്ധന്‍ ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നാ പറയുന്നത്. അതുകൊണ്ട് നീ നിന്റെ ഭര്‍ത്താവിനോട് ഇപ്പോഴൊന്നും വിളമ്പേണ്ട...'' താക്കീത് പോലെ പറഞ്ഞിട്ടും സീമ ലൈന്‍ കട്ട് ചെയ്തു. ''നന്ദേട്ടേ... എഴുന്നേറ്റേ... നേരം എന്തു മാത്രമായെന്നറിയവോ? ഇന്നും ജോലിക്കു പോകുന്നില്ലേ...?'' സരിത നന്ദനെ കുലുക്കി വിളിച്ചു. ശിലയ്ക്കു കാറ്റുപിടിച്ച മട്ട്. ''ഞാന്‍ അവധിയാ. ഭയങ്കര ക്ഷീണം... വെളിപ്പുനെയല്ലേ കിടന്നത്...'' ഉറക്കച്ചടവോടെ പറഞ്ഞിട്ട് നന്ദന്‍ പുതപ്പിനുള്ളഇല്‍ തല പൂഴ്ത്തി ചുരുണ്ടു കൂടി. ''എന്നും ഇങ്ങനെ അവധിയായി ഒരു ദിവസം വീട്ടിലിരിക്കാം... രണ്ടു സസ്‌പെന്‍ഷന്‍ കഴിഞ്ഞതാണെന്ന കാര്യം മറക്കരുത്...'' ''കട്ടതിനും മോട്ടിച്ചതിനുമൊന്നുമല്ലല്ലോ എന്നെ സസ്‌പെന്‍ഡ് ചെയ്തത്... കാരണം കാണിക്കാതെയും മുന്‍കൂര്‍ അനുമതിയില്ലാതെയും അവധി എടുത്തതിനാ...'' ''ഇനിയും അത് ആവര്‍ത്തിക്കരുതെന്നാ പറഞ്ഞത്...'' ''ഓ...'' അവന്‍ അലസമായി മൂളിയിട്ട് വീണ്ടും ഉറക്കത്തിന്റെ ലഹരിയിലേക്കു കടന്നു. ആര്‍പ്പൂക്കര ദേവസ്വത്തിലെ നാദസ്വരക്കാരനാണ് നന്ദന്‍. തൊഴില്‍ ഇതാണെങ്കിലും ഇഷ്ടവിഷയം ഡാന്‍സാണ്. ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്ത് നന്ദനുണ്ടാകും. ആന, ഉത്സവം, തീറ്റ, ഉറക്കം ഇവ നന്ദന്റെ വീക്കനെസ്. ആള് പരമസാധു. വളവും തിരിവും ഇല്ലാത്ത ജീവിതം. ''നീ ഇങ്ങനെ ചത്തേ ചതഞ്ഞേന്നു പറഞ്ഞ് നിന്നിട്ടാ അവന്‍ ശുദ്ധ ഉഴപ്പനായി പോയത്.... പകുതിയും വേഷം കെട്ടലാ... നാലു പെട കൊടുത്താല് തീരും എല്ലാം...'' ഹരിശ്ചന്ദ്രന്‍ നായര്‍ സരിതയെ കാണുമ്പോഴൊക്കെ പറയും. നന്ദനോട് നേരിട്ടും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു കഴിവതും അവന്‍ നായര്‍ക്കു മുന്നില്‍ മുഖം കൊടുക്കാറില്ല. അച്ഛന്‍ പറയുന്നത് കുറെയൊക്കെ ശരിയാണെന്നു സരിതയ്ക്കും തോന്നാറുണ്ട്. പക്ഷേ, എന്തോ നന്ദേട്ടനോട് മുഖം കറുത്തു പറയാന്‍ മനസ് അനുവദിക്കില്ല. നന്ദേട്ടനും അങ്ങനെയാണ്. തന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താറില്ല. പക്ഷേ, ജോലികളില്‍ എല്ലാം സഹായിക്കുകയും ചെയ്യും. സരിത ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ അമ്മുക്കുട്ടി ടീച്ചര്‍ എതിരേ വന്നു. ടീച്ചറുടെ മകള്‍ കവിതയും സരിയതും ഒന്നിച്ചു പഠിച്ചതാണ്. ടീച്ചര്‍ സരി.യെ പഠിപ്പിച്ചിട്ടുമുണ്ട്. ''ഇന്നു നമ്മളില്‍ ആരാ നേരത്തേ?'' ക്ഷേത്രത്തില്‍ പോയിവരുന്ന ടീച്ചര്‍ ചോദിച്ചു. ''ഞാനാ... ഇന്‍പെസ്‌കഷനുള്ളതുകൊണ്ട് നേരത്തേ ഇറങ്ങിയതാ...'' ''പിന്നെ, കൂട്ടുകാരത്തിക്ക് രണ്ടാമതും വിശേഷമായി...'' ''മൂത്ത കുട്ടിക്ക്...'' ''ഒരു വയസാകുന്നതേയുള്ളൂ... അവര് വേണ്ടെന്നു വയ്ക്കാന്‍ തുടങ്ങഇയതാ. ഞാന്‍ പറഞ്ഞു ദൈവം തന്നതല്ലേ കളയേണ്ടാന്ന്... അല്ല നിങ്ങള്‍ എന്താ ഇങ്ങനെ?'' അമ്മുക്കുട്ടി ടീച്ചറിന്റെ സ്ഥിരം ചോദ്യം. ''ഉടനെ വേണ്ടെന്നു കരുതിയാ...'' ''നമ്മള്‍ വേണമെന്നു വയ്ക്കുമ്പോള്‍ ദൈവം വേണ്ടെന്നു വച്ചാലോ...? ചുറ്റിപ്പോകില്ലേ... അതുകൊണ്ട് ഒന്നും വൈകിക്കേണ്ട...'' അമ്മുക്കുട്ടി ടീച്ചര്‍ പറഞ്ഞു. സരിത ബസ് സ്‌റ്റോപ്പിലെത്തുമ്പോള്‍ പ്രതീക്ഷിച്ച ബസ് നേരത്തേ പോയിക്കഴിഞ്ഞിരുന്നു. ഇനി പതിനഞ്ചു മിനിറ്റ് നില്‍ക്കണമല്ലോന്ന് ഓര്‍ത്തപ്പോള്‍ ദേഷ്യം വന്നു. നേരത്തേ ഇറങ്ങിയതു വെറുതേയായി. ഒരു ഓട്ടോ വന്നു നിന്നു. പരിചയമുള്ള മുഖമാണ് െ്രെഡവര്‍ക്ക്. ''ടീച്ചര്‍ സ്‌കൂളിലേക്കല്ലേ. കയറിക്കോ, ഞാന്‍ ആ വഴിക്കാ... ഒരു കല്യാണമുണ്ട് എന്റെ ഫാമിലിയാ.'' മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരനായ െ്രെഡവര്‍ പറഞ്ഞു. പിന്‍സീറ്റഇല്‍ സുന്ദരിയായ ഒരു സ്ത്രീയും രണ്ടു സുന്ദരിക്കുട്ടികളും. മൂന്നു വയസില്‍ കൂടുതല്‍ കാണില്ല. രണ്ടും ഒരുപോലിരിക്കുന്നു. ട്വിന്‍സായിരിക്കും. ഹായ് എന്തു രസം... സരിത മനസില്‍ പറഞ്ഞു. ഇതുപോലെ രണ്ടു സുന്ദരിക്കുട്ടികളെ ദൈവം തനിക്കും തന്നിരുന്നെങ്കില്‍... സരിത കൊതിച്ചുപോയി.... * * * * ''അണ്ണആനെക്കൊണ്ട് തോറ്റു പോകത്തേയുള്ളൂ... നോക്കിക്കേ എത്ര കുലയാ കുത്തിക്കളഞ്ഞിരിക്കുന്നതെന്ന്... നേരത്തേ വണ്ടായിരുന്നു, ഇപ്പോള്‍ ഇതും. എന്തു ചെയ്യും?'' ഹരിശ്ചന്ദ്രന്‍ നായര്‍ തൊടിയിലെ നാളീകരമിടീക്കുന്ന തിരക്കിലാണ്. ''വഴിയുണ്ട്... നമുക്ക് ശരിയാക്കാം.'' തേങ്ങാക്കുല വെട്ടിയിട്ടുകൊണ്ട് തെങ്ങ്കയറ്റക്കാരന്‍ല നാണപ്പന്‍ പറഞ്ഞു. ''ഏതായാലും ഇത് അങ്ങനെ വിട്ടാല്‍ പറ്റില്ല... '' നായര്‍ തേങ്ങ പെറുക്കിക്കൂട്ടാന്‍ തുടങ്ങി. അപ്പോഴാണ് സുകുവിന്റെ വരവ്. നായരും കുടുംബവും യാത്ര പോകുമ്പോള്‍ സുകുവിന്റെ നീല ആള്‍ട്ടോയാണ് വിളിക്കാറ്. പോരാത്തതിന് സഹായിയും അയല്‍വാസിയും സാവിത്രിയമ്മയുടെ ബന്ധുവും. ''എന്താ സുകു?'' ''സാറ് പെട്ടെന്ന് സൗമ്യയുടെ വീട് വരെ ചെല്ലണമെന്നു സാവിത്രിച്ചേച്ചി വിളിച്ചു പറഞ്ഞു.'' ''ഉച്ചകഴിഞ്ഞു പോരേ?'' ''പോരാ, ഉടനേ വേണം.'' (തുടരും)

 
Other News in this category

 
 




 
Close Window