Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 07th Jul 2024
 
 
UK Special
  Add your Comment comment
അവസാന മുന്നറിയിപ്പുമായി ഋഷി സുനക്, ലേബര്‍ അധികാരത്തിലേറിയാല്‍ ബ്രിട്ടന്‍ തകരും
reporter

ലണ്ടന്‍: ഋഷി സുനാകിനും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ഇന്നും, നാളെയും, ഇനിയും ദിവസങ്ങളിലും പ്രതീക്ഷയ്ക്കുള്ള വക തീരെയില്ല. കാരണം വോട്ടര്‍മാര്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായ വിധിയെഴുത്ത് നടത്തുമെന്ന പ്രവചനങ്ങള്‍ തന്നെ. എന്നാല്‍ 'സോഷ്യലിറ്റ് മഹാഭൂരിപക്ഷ' ഗവണ്‍മെന്റിന് രൂപം കൊടുക്കാതെ തടയാനാണ് തീരുമാനമെടുക്കാത്ത ടോറി വോട്ടര്‍മാരോട് ഋഷി സുനാക് ഓര്‍മ്മിപ്പിക്കുന്നത്. പോളിംഗ് ബൂത്തിലേക്ക് പോലും പോകാന്‍ മിനക്കെടാതെ, അല്ലെങ്കില്‍ റിഫോം പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ചിന്തിക്കുന്ന ടോറി അനുകൂലികള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്ത് കീര്‍ സ്റ്റാര്‍മറിന് പരിധിയില്ലാത്ത അധികാരം ലഭിക്കുന്നത് തടയണമെന്നാണ് ആവശ്യപ്പെടുന്നത്.

തന്നോടും, പാര്‍ട്ടിയോടും ആളുകള്‍ക്ക് രോഷമുണ്ടാകുമെന്ന് സുനാക് സമ്മതിക്കുന്നു. കോവിഡ്, ഉക്രെയിനിലെ റഷ്യന്‍ യുദ്ധം എന്നിങ്ങനെ വിഷയങ്ങള്‍ ബ്രിട്ടനെ സംബന്ധിച്ച് കടുപ്പമേറിയ കാലയളവുകളായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഏകപക്ഷീയമായ വിജയം സമ്മാനിച്ചാല്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സുനാക് നല്‍കുന്ന മുന്നറിയിപ്പ്. ലേബര്‍ പാര്‍ട്ടിക്ക് നികുതികള്‍ വീണ്ടും ഉയര്‍ത്താനുള്ള ശക്തിയാണ് ലഭിക്കുക. 'ബ്രിട്ടന്റെ ദര്‍ശനത്തെ പ്രതിരോധിക്കാനാണ് നിങ്ങളുടെ വോട്ട് ഞാന്‍ ചോദിക്കുന്നത്. കുറഞ്ഞ നികുതികള്‍ തിരിച്ചെത്തിക്കാനും, നിയന്ത്രണമുള്ള അതിര്‍ത്തികള്‍ക്കും, സുരക്ഷിതമായ ഭാവിയും ഇതില്‍ പെടും. ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മാറ്റം സൃഷ്ടിക്കാം, സോഷ്യലിസ്റ്റ് മഹാഭൂരിപക്ഷം തടയാം', സുനാക് മെയിലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window