Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 07th Jul 2024
 
 
UK Special
  Add your Comment comment
നേഴ്‌സിംഗ് ഏജന്‍സി ഉടമകളുടെ അനിതീക്കെതിരേ കോടതിവിധി സമ്പാദിച്ച് ഇന്ത്യക്കാരന്‍
reporter

ലണ്ടന്‍: നേഴ്‌സിംഗ് ഏജന്‍സികളുടെയും കെയര്‍ ഹോം ഉടമകളുടെയും കടുത്ത ചൂഷണമാണ് കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നത് . വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും തരാതിരുന്നതിനെതിരെ പ്രതിഷേധിച്ച കെയറര്‍മാരെ പിടിച്ചുവിടുന്ന നയമാണ് പലപ്പോഴും ഈ കൂട്ടര്‍ സ്വീകരിക്കുന്നത്. ലക്ഷങ്ങളുടെ കടം മേടിച്ച് കെയര്‍ വിസയില്‍ യുകെയില്‍ എത്തുന്ന നേഴ്‌സുമാര്‍ അതുകൊണ്ടു തന്നെ ഏജന്‍സികള്‍ക്കും കെയര്‍ ഹോമുകള്‍ക്കും എതിരെ ശബ്ദിക്കില്ലന്നതാണ് ഈ കൂട്ടര്‍ക്ക് വളം ചെയ്യുന്നത്. എന്നാല്‍ താന്‍ നേരിട്ട അനീതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ടെങ്കിലും എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കി അനുകൂല വിധി സമ്പാദിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ കിരണ്‍കുമാര്‍ റാത്തോഡ് . ഇയാള്‍ക്ക് നല്‍കേണ്ട ബാക്കി വേതനം നല്‍കാനാണ് കോടതി ഉത്തരവായിരിക്കുന്നത്. ഈ വിധി മലയാളികള്‍ ഉള്‍പ്പെടെയുള്ള കെയര്‍ വിസയില്‍ എത്തി ചൂഷണം നേരിടുന്നവര്‍ക്ക് അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിലെ കെയര്‍ വിസയില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ ചൂഷണം നടത്തുന്നതായുള്ള സംഭവങ്ങള്‍ വളരെ നാളുകളായി മാധ്യമങ്ങളില്‍ വാര്‍ത്തയായി കൊണ്ടിരിക്കുകയാണ് . ഏജന്റുമാര്‍ ഒരുക്കിയ ചതി കുഴിയില്‍ പെട്ട് യുകെയിലെത്തി ജോലിയും കൂലിയുമില്ലാതെ നിത്യവൃത്തിക്കായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്ന നിരാലംബരായ മലയാളികളുടെ ജീവിതകഥ ബിബിസിയും ഗാര്‍ഡിയന്‍ ദിനപത്രവും പുറത്തുകൊണ്ടുവന്നിരുന്നു..

ഇത്തരം കേസുകളില്‍ എങ്ങനെ ഇടപെടണമെന്ന കാര്യത്തില്‍ യുകെയിലെ പോലീസിനും പരിമിതിയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. കാരണം പണം തട്ടുന്ന കുറ്റവാളികള്‍ ഇന്ത്യയിലായിരിക്കും . തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഹോം ഓഫീസ് പല കെയര്‍ ഏജന്‍സികളുടെയും ലൈസന്‍സ് റദ്ദാക്കിയിരുന്നു . ഇത്തരം സാഹചര്യങ്ങളിലും അവിടെ ജോലി ചെയ്യുന്നവരാണ് ദുരിതത്തിലാകുന്നത്. അടുത്തയിടെ ഇങ്ങനെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്ത സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കെയര്‍ ജീവനക്കാരോട് 60 ദിവസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താനും അല്ലെങ്കില്‍ രാജ്യം വിടാനുമാണ് ഹോം ഓഫീസ് നിര്‍ദ്ദേശിച്ചതെന്ന് മലയാളം യുകെ നേരെത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാതിയുമായി ചെന്ന പലരോടും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാന്‍ പറഞ്ഞതായി ചതിയില്‍പ്പെട്ട ഒരു മലയാളി കെയര്‍ വര്‍ക്കര്‍ വെളിപ്പെടുത്തി. ഉണ്ടെങ്കില്‍ സമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഹോം ഓഫീസ് നല്‍കിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയര്‍ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. കെയര്‍ വിസയിലും വിദ്യാര്‍ത്ഥി വിസയിലും വരുന്നവര്‍ക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതില്‍ പ്രധാനകാരണം ഈ മേഖലകളില്‍ ഉയര്‍ന്നുവന്ന നിരവധി പരാതികള്‍ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ബിബിസിയില്‍ കെയര്‍ വിസ തട്ടിപ്പിനെ കുറിച്ച് വന്‍ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ വന്നിരുന്നു . ബിബിസി പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കണ്‍സള്‍ട്ടന്‍സി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകള്‍ക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാര്‍ത്ത ഈ മേഖലയില്‍ വന്‍ നിയന്ത്രണങ്ങളും നടപടികളും എടുക്കാന്‍ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. യുകെ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് കെയര്‍ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് .

 
Other News in this category

 
 




 
Close Window