Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Jul 2024
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വംശജനായ റിഷിയും ഭാര്യയും ചരിത്ര നിയോഗത്തിനു ശേഷം ഡൗണിംഗ് സ്ട്രീറ്റിനോട് യാത്ര പറഞ്ഞു
Text By: Team ukmalayalampathram
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പരാജയം നേരിട്ടതിന് പിന്നാലെ വെള്ളിയാഴ്ച റിഷിയും, അക്ഷതയും ഡൗണിംഗ് സ്ട്രീറ്റിനോട് യാത്ര പറഞ്ഞു. വികാരഭരിതമായ നിമിഷങ്ങളില്‍ ജീവനക്കാരെ ആലിംഗനം ചെയ്തും, കൈകൊടുത്തുമായിരുന്നു പിരിയല്‍. കൈയടികളോടെയാണ് ജീവനക്കാര്‍ ഇരുവരെയും യാത്രയാക്കിയത്.

618 ദിവസങ്ങളായി നം.10ല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ജീവനക്കാര്‍ക്കാണ് പുറത്തുപോകുന്ന പ്രധാനമന്ത്രിയും, ഭാര്യയും നന്ദി അറിയിച്ചത്. ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത സുനാക് ഖേദം പ്രകടിപ്പിക്കുകയും, വോട്ടര്‍മാര്‍ അറിയിച്ച രോഷവും, നിരാശയും വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും വ്യക്തമാക്കി. ഇതിന് ശേഷം ദമ്പതികള്‍ യോര്‍ക്ക്ഷയര്‍ വസതിയിലേക്ക് യാത്രയായി. വരും നാളുകളില്‍ റിച്ച്മണ്ട് എംപിയായി റിഷി സഭയിലെത്തും.
ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം വിടപറഞ്ഞ് ഇറങ്ങുമ്പോള്‍ സുനാക് കുറിച്ചിടുന്നത് ചരിത്രമാണ്. ഇന്ത്യക്കാരന്റെ പട്ടിയെ പോലും കയറ്റില്ലെന്ന് പറഞ്ഞ ഇടത്ത്, സ്വന്തം പട്ടിയുമായി താമസിക്കുകയും, ഭരണം നിയന്ത്രിക്കുകയും ചെയ്ത ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയെന്ന് ചരിത്രം സുനാക് യുഗത്തെ രേഖപ്പെടുത്തും.
 
Other News in this category

 
 




 
Close Window