Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 07th Jul 2024
 
 
UK Special
  Add your Comment comment
രാവിലെ 7ന് പോളിങ് ആരംഭിച്ചു: വോട്ടെടുപ്പ് രാത്രി 10 വരെ: കന്നി വോട്ടര്‍മാര്‍ക്ക് ഫോട്ടോ ഐഡി നിര്‍ബന്ധം
Text By: Team ukmalayalampathram
വോട്ടു ചെയ്യാന്‍ ഫോട്ടോ ഐഡി കാര്‍ഡ് നിര്‍ബന്ധം ആണെന്ന് ഓര്‍മിപ്പിച്ചു ഇലക്ടറല്‍ കമ്മീഷന്‍. വോട്ട് ചെയ്യാനായി എത്തുന്നവര്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് ഇലക്ടറല്‍ കമ്മീഷന്‍ വ്യക്തമാക്കി. ഈ വര്‍ഷം മുതല്‍ ആദ്യമായി യുകെ പൊതുതെരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ട് ചെയ്യാനെത്തുന്ന എല്ലാവര്‍ക്കും ഫോട്ടോ ഐഡി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ഐഡി കാണിക്കുമ്പോഴാണ് ബാലറ്റ് പേപ്പര്‍ ലഭിക്കുക. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബ്ലൂ ബാഡ്ജ് എന്നിവയാണ് സാധുതയുള്ള ഐഡി കാര്‍ഡുകള്‍. പ്രായമായ വ്യക്തികളുടെയും, വികലാംഗരുടെയും ബസ് പാസ്, ഓയ്സ്റ്റര്‍ 60+ കാര്‍ഡ്, പുതിയ സൗജന്യ വോട്ടര്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റ്, പ്രൂഫ് ഓഫ് ഏജ് സ്റ്റാന്‍ഡേര്‍ഡ്സ് സ്‌കീം ഹോളോഗ്രാം ഉള്‍പ്പെട്ട ഐഡന്റിറ്റി കാര്‍ഡ് എന്നിവയും അനുവദനീയമായ ഐഡികളാണ്.

രാവിലെ 7 മുതല്‍ രാത്രി 10 വരെ പോളിംഗ് സ്റ്റേഷനുകള്‍ തുറന്നിരിക്കും. ഈ സമയത്ത് വോട്ടവകാശം വിനിയോഗിക്കാം. ഫോട്ടോ ഐഡി ആവശ്യമുള്ള ആദ്യത്തെ യുകെ പൊതുതെരഞ്ഞെടുപ്പ് ആയതിനാല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ഇത് കൈയില്‍ കരുതാന്‍ മറക്കരുതെന്നാണ് മുന്നറിയിപ്പ്.
 
Other News in this category

 
 




 
Close Window