Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
സുനകിന്റെ റുവാന്‍ഡ നാടുകടത്തല്‍ പദ്ധതി കീറിയെറിഞ്ഞു പുതിയ പ്രധാനമന്ത്രി
reporter

ലണ്ടന്‍: അനധികൃത കുടിയേറ്റം നിരുത്സാഹപ്പെടുത്താനായി മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ആരംഭിച്ച റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം റദ്ദാക്കി പുതിയ പ്രധാനമന്ത്രി. ബ്രിട്ടനിലെത്തുന്ന അനധികൃത ചാനല്‍ കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേക്ക് അയച്ച് പ്രൊസസിംഗ് നടത്താനായിരുന്നു മുന്‍ പ്രധാനമന്ത്രി ഋഷി സുനാകിന്റെ പദ്ധതി. എന്നാല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മരിച്ച്, കുഴിച്ചിട്ട പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലേബര്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഗിമ്മിക്കുകള്‍ തുടരാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് ആദ്യ ക്യാബിനറ്റ് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ റുവാന്‍ഡ സ്‌കീം റദ്ദാക്കുന്നതായി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചത്. 'സ്‌കീം ഒരിക്കലും അനധികൃത കുടിയേറ്റക്കാരെ തടഞ്ഞില്ല. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മതി, അതെല്ലാം റെക്കോര്‍ഡാണ്, ആ പ്രശ്നമാണ് ഞങ്ങളുടെ ചുമലില്‍ വന്നിരിക്കുന്നത്', പ്രധാനമന്ത്രി വ്യക്തമാക്കി.

സ്പെഷ്യലിസ്റ്റ് അന്വേഷകരെയും, തീവ്രവാദ വിരുദ്ധ ശക്തിയും ഉപയോഗപ്പെടുത്തി ചാനല്‍ കടത്തും, ക്രിമിനല്‍ സംഘങ്ങളെയും തടയുമെന്നാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനം. എന്നാല്‍ ഏത് വിധത്തിലാണ് പ്രവര്‍ത്തിക്കുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം സ്റ്റാര്‍മറുടെ നീക്കങ്ങള്‍ ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ ഓപ്പണ്‍ സീസണിന് തുടക്കമിടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവാദമായിരുന്നെങ്കിലും കുടിയേറ്റക്കാരെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച റുവാന്‍ഡ സ്‌കീം ഒഴിവാകുന്നതോടെ ശക്തമായ മറ്റൊരു പദ്ധതി അതിവേഗത്തില്‍ നടപ്പാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകും.

 
Other News in this category

 
 




 
Close Window