ദക്ഷിണ കൊറിയയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സിലില്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കാലിഫോര്‍ണിയ ആസ്ഥാനമായ ബെയര്‍ റോബോട്ടിക്‌സ് നിര്‍മ്മിച്ച റോബോട്ട് 2023 ആഗസ്റ്റിലാണ് ജോലി ആരംഭിച്ചത്. |