Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
എഐയെ തള്ളി ബ്രിട്ടന്‍, ലഭിച്ചത് 0.3 ശതമാനം വോട്ട്
reporter

ലണ്ടന്‍: തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാല്‍ എഐ തന്നെ ഒരു സ്ഥാനര്‍ഥിയാകുന്നത് ഒരു പുതുമയാണ്. ഈ വര്‍ഷത്തെ ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിലുമുണ്ടായിരുന്നു അത്തരമൊരു കാഴ്ച. സ്റ്റീവ് എന്‍ഡക്കോട്ട് (59) എന്ന വ്യവസായിയുടെ എഐ അപരവ്യക്തിത്വമായിരുന്നു 'എഐ സ്റ്റീവ്'എന്ന സ്ഥാനാര്‍ഥി. ബ്രൈറ്റന്‍ പവിലിയന്‍ എന്ന മണ്ഡലത്തില്‍നിന്നും സ്വതന്ത്രനായി മത്സരം. പക്ഷെ ഒരു എഐയെ ഞങ്ങള്‍ക്ക് മന്ത്രിയായയി വേണ്ടെന്നാണ് ബ്രിട്ടനിലെ ജനതയുടെ തീരുമാനം. ഇത്രയും നൂതനമായ സമീപനം വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ആകെ 179 വോട്ടുകളാണ് എഐ സ്റ്റീവ് നേടിയത്. അതായത് മൊത്തം വോട്ടുകളുടെ 0.3 ശതമാനം മാത്രം. ബ്രൈറ്റണ്‍ പവലിയന്‍ മണ്ഡലത്തില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തി, ഗ്രീന്‍ പാര്‍ട്ടിയുടെ സിയാന്‍ ബെറിയാണ് ഇക്കുറി വിജയിച്ചത്.

വോയ്‌സ് ചാറ്റ് അവലംബിക്കുന്ന ഈ എഐ ചാറ്റ്‌ബോട്ടിനെ തയാറാക്കിയത് സ്റ്റീവ് എന്‍ഡക്കോട്ടിന്റെ ന്യൂറല്‍ വോയ്‌സ് എന്ന കമ്പനിയായിരുന്നു. ഒരേസമയം 10,000 സംഭാഷണങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ എഐ സ്റ്റീവിന് കഴിയും. നിലവിലുള്ള രാഷ്ട്രീയത്തിലും ഭരണരീതികളിലും വിശ്വാസം നഷ്ടപ്പെട്ട് നീരാശനായതിനാലാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്ന് പ്രചരണ വേളയില്‍ സ്റ്റീവ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ എഐ അല്ല മറിച്ച് സ്റ്റീവ് തന്നെയാകും പാര്‍ലമെന്റ് അംഗം ആകുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായല്ല സ്റ്റീവ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തോല്‍ക്കുന്നതും. 2022 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന സ്റ്റീവ് വെറും 487 വോട്ടാണ് അന്ന് നേടിയെടുത്തത്.

 
Other News in this category

 
 




 
Close Window