Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 07th Jul 2024
 
 
UK Special
  Add your Comment comment
ലേബറിന് മുന്നറിയിപ്പുമായി യൂണിയനുകള്‍, ശമ്പള വര്‍ധന തലവേദനയാകും
reporter

ലണ്ടന്‍: പൊതുതെരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടനില്‍ പുതിയ ഗവണ്‍മെന്റ് രൂപം കൊള്ളുമെന്നാണ് കരുതുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയ കണ്‍സര്‍വേറ്റീവുകള്‍ക്ക് പകരം ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനാണ് സാധ്യത. ഈ ഘട്ടത്തില്‍ ഭൂരിപക്ഷം യൂണിയനുകളും ലേബര്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള പ്രത്യുപകാരം അധികം വൈകരുതെന്നാണ് യൂണിയന്‍ മേധാവി നല്‍കുന്ന മുന്നറിയിപ്പ്. വിജയിച്ച് അധികാരത്തിലെത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കീര്‍ സ്റ്റാര്‍മര്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തണമെന്നാണ് ടിയുസി പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയ്യാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ലേബറിന്റെ 'ഹണിമൂണ്‍' അധികം നീളില്ലെന്നാണ് മുന്നറിയിപ്പ്.

14 വര്‍ഷം നീണ്ട പബ്ലിക് സെക്ടര്‍ ശമ്പള നിയന്ത്രണങ്ങള്‍ക്ക് ഉടന്‍ അന്ത്യം കാണണമെന്നാണ് ടിയുഎസി ആവശ്യപ്പെടുന്നത്. ലേബര്‍ വാഗ്ദാനം ചെയ്തിട്ടുള്ള ന്യൂ ഡീല്‍ ഫോര്‍ വര്‍ക്കേഴ്സ് നടപ്പാക്കുന്നതിനും, ഏറെ നാളായി പൊതുമേഖലയില്‍ നടക്കുന്ന സമരങ്ങള്‍ പരിഹരിക്കുന്നതിനും, ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനും അടിയന്തര നടപടി വേണമെന്ന് ഫയര്‍ ബ്രിഗേഡ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മാറ്റ് റാക്ക് വ്യക്തമാക്കി. പൊതുഖജനാവ് മെച്ചപ്പെടുന്നത് വരെ കാത്തിരിക്കാന്‍ സ്റ്റാര്‍മര്‍ ഭരണകൂടം ആവശ്യപ്പെടാനാണ് സാധ്യത. എന്നാല്‍ യൂണിയന്‍ അംഗങ്ങള്‍ അധികാരം കാത്തിരിപ്പിന് തയ്യാറാകില്ലെന്ന് റാക്ക് ഓര്‍മ്മിപ്പിച്ചു. 'ഞങ്ങള്‍ക്ക് ശമ്പളവര്‍ദ്ധന വേണം. ധനികരില്‍ നിന്നും നികുതി കണ്ടെത്താന്‍ പല വഴികളുണ്ട്, അതില്‍ നിന്നും പണം കണ്ടെത്തി ലേബര്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ നടപ്പാക്കണം', അദ്ദേഹം ആവശ്യപ്പെടുന്നു.

 
Other News in this category

 
 




 
Close Window