Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തിരുവനന്തപുരത്ത് ഹൈവേയില്‍ നിന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴേക്ക് വീണ് 32 വയസ്സുകാരിക്ക് ദാരുണാന്ത്യം
Text By: Team ukmalayalampathram
തിരുവനന്തപുരത്ത് ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴേക്ക് വീണ് യുവതി മരിച്ചു. കുഞ്ഞടക്കം 3 പേര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെയുള്ള സര്‍വീസ് റോഡിലേയ്ക്ക് വീണു.

കോവളം വെള്ളാര്‍ സ്വദേശിനിയായ സിമി (32) ആണ് മരിച്ചത്. മകള്‍ ശിവന്യ (3), സഹോദരി സിനി(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പരിക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് സിമിയെ മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. പേട്ട പോലീസ് നടപടികള്‍ സ്വീകരിച്ചു.
 
Other News in this category

 
 




 
Close Window