Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Jul 2024
 
 
UK Special
  Add your Comment comment
ടോറിയിലെ പുതിയ നേതാവ് ആകാന്‍ വേണ്ടി പരസ്പരം പോരടിച്ച് നേതാക്കള്‍, തുടക്കം കുറിച്ച് സുവെല്ലാ ബ്രാവര്‍മാന്‍
repoorter

ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഋഷി സുനാകിന് മണ്ടന്‍ നയങ്ങള്‍ ഉണ്ടായെന്നും, കണ്‍സര്‍വേറ്റീവുകള്‍ വോട്ടര്‍മാരെ മഗ്ഗുകളെ പോലെയാണ് നോക്കിക്കണ്ടതെന്നും വിമര്‍ശിച്ച് സുവെല്ലാ ബ്രാവര്‍മാന്‍. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പുതിയ നേതാവിനെ കണ്ടെത്താനുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചാണ് മുന്‍ ഹോം സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍. ഇതിനിടെ സ്ഥാനമൊഴിഞ്ഞ ഋഷിയുടെ ഫര്‍ണീച്ചറുകള്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും നീക്കം ചെയ്തു. ഇമിഗ്രേഷന്‍, ടാക്സ് തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തം പാര്‍ട്ടിയെ കടന്നാക്രമിച്ചാണ് ഇന്ത്യന്‍ വംശജയായ മുന്‍ ഹോം സെക്രട്ടറി പാര്‍ട്ടിക്ക് ഉള്ളിലെ യുദ്ധം വിജയിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.

'എന്റെ ചില സഹപ്രവര്‍ത്തകര്‍ ചിന്തിക്കുന്നതിന് വിരുദ്ധമായി വോട്ടര്‍മാര്‍ മഗ്ഗുകള്‍ അല്ല, അവര്‍ നമ്മുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ കണ്ടതാണ്, പ്രചരണത്തില്‍ നമ്മള്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ പറഞ്ഞ കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്തു', ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ ബ്രാവര്‍മാന്‍ പറഞ്ഞു. ഉയര്‍ന്ന നികുതി, ഉയര്‍ന്ന ഇമിഗ്രേഷന്‍, കൂടാതെ പോളിറ്റിക്കല്‍ കറക്ടനെസിന്റെ പേരില്‍ നമ്മുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് അംഗച്ഛേദം സംഭവിച്ചു, മുന്‍ ഹോം സെക്രട്ടറി പറയുന്നു. ടോറി വലത് പക്ഷം ഉയര്‍ത്തിയ ബഹളത്തിന്റെ പേരില്‍ മണ്ടത്തരം നിറഞ്ഞ തന്ത്ര മെനഞ്ഞതാണ് കണ്‍സര്‍വേറ്റീവുകളുടെ തോല്‍വിക്ക് ഇടയാക്കിയതെന്ന് ബ്രാവര്‍മാന്‍ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വലത് പക്ഷത്തോടൊപ്പം ബഹളം ഉണ്ടാക്കിയ വ്യക്തിയാണ് ഇവരെന്നതാണ് വൈരുദ്ധ്യം.

 
Other News in this category

 
 




 
Close Window