Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
സേവനം യുകെയുടെ പുതിയ യൂണിറ്റിന് കവന്‍ട്രിയില്‍ തുടക്കം: പ്രസിഡന്റ് - ദിനേശ് കക്കാലക്കുടിയില്‍, സെക്രട്ടറി - മുകേഷ് മോഹന്‍, ട്രഷറര്‍ ഐശ്വര്യ മുകേഷ്
Text By: Team ukmalayalampathram
യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യുകെയുടെ പുതിയ ഒരു യുണിറ്റിനു കവന്‍ട്രിയില്‍ തുടക്കം കുറിച്ചു. ശിവഗിരി ആശ്രമം യുകെ യുടെ അടുത്തുള്ള പ്രദേശമായ കവന്‍ട്രിയില്‍ താമസിക്കുന്ന സേവനം യുകെയുടെ അംഗങ്ങളുടെ ദീര്‍ഘകാലമായ അഭിലാഷമാണ് കവന്‍ട്രി യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്. സേവനം യുകെയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുവാനും യൂണിറ്റ് തീരുമാനമെടുത്തു.

സേവനം യുകെ കണ്‍വീനര്‍ സജീഷ് ദാമോദരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ദിനേശ് കക്കാലക്കുടിയില്‍, സെക്രട്ടറിയായി മുകേഷ് മോഹന്‍, ട്രഷററായി ഐശ്വര്യ മുകേഷ് വനിതാ കോര്‍ഡിനേറ്ററായി സൗമ്യ അനീഷിനെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ സിറില്‍ കുണ്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സേവനം യുകെ കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഗണേഷ് ശിവന്‍, ഗുരുമിത്ര കണ്‍വീനര്‍ കല ജയന്‍, സേവനം യു കെ ട്രഷറര്‍ അനില്‍കുമാര്‍ രാഘവന്‍, പ്രമോദ് കുമരകം, രാജേഷ് വടക്കേടം തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ചടങ്ങില്‍ സൗമ്യ അനീഷ് സ്വാഗതവും മുകേഷ് മോഹന്‍ നന്ദിയും രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window