പൊറോട്ടയും ചക്കയും ഉള്‍പ്പെടുന്ന മിശ്രിതം കഴിച്ച് പശുക്കള്‍ ചത്തു. തീറ്റയില്‍ അമിതമായി പൊറോട്ട ഉള്‍പ്പെടുത്തിയിരുന്നതായി വെറ്ററിനറി വിഭാഗം കണ്ടെത്തി. അഞ്ച് പശുക്കള്‍ ചത്തു. കൊല്ലം വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് പശുകളാണ് ചത്തത്.
എന്നാല്‍ ഇതിനു പിന്നാലെ പശുക്കള്‍ കുഴഞ്ഞുവീണ് തുടങ്ങുകയായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓഫീസര്‍ സോ ഡി ഷൈന്‍കുമാറിന്റെയ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്മാരായ ജി മനോജ്, കെ മാലിനി, എംജെ സേതു ലക്ഷ്മി എന്നിവരടങ്ങിയ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമെത്തി അവശനിലയിലായ കന്നുകാലികള്‍ക്ക് ചികിത്സ നല്‍കി. ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടവും നടത്തി. വയറില്‍ കമ്പനമുണ്ടായതാണ് മരണകാരണമെന്ന് ജില്ല വെറ്ററിനറി കേന്ദ്രം ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി ഹസ്ബുള്ളയുടെ ഫാം സന്ദര്‍ശിച്ചു. പശുക്കളുടെ തീറ്റയെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. |