Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.2912 INR  1 EURO=110.2657 INR
ukmalayalampathram.com
Sat 25th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ ലിവര്‍പൂള്‍ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024ല്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സ് ചാമ്പ്യന്‍മാര്‍
Text By: Team ukmalayalampathram

പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത അന്ത്യന്തം വാശിയെറിയ ടൂര്‍ണ്ണമെന്റില്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സ് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരം തന്നെ സംഘാടകരുടെ ടീമായ ഓക്സ്ഫോഡ് യുണൈറ്റഡുമായി ആയിരുന്നു. ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണല്‍ താരങ്ങളായ യാസര്‍ ഇക്ക്ബാല്‍, ഇസ്മത്തുള്ള ഷെര്‍ഷാദ് തുടങ്ങിയ വമ്പന്‍മാരെയാണ് അണിനിരത്തിയത്. കോട്ടറില്‍ മിഡ്ലാന്റ്സിലെ കരുത്തന്മാരായ പ്രിസ്റ്റണ്‍ സ്റ്റയിക്കര്‍സിനെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. സെമിയില്‍, ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം യുണൈറ്റഡിനെ തോല്‍പ്പിച്ച് ആണ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ഫൈനലില്‍ എത്തിയത്. മഴയും വെളിച്ചകുറവും മൂലം ഓവറുകള്‍ വെട്ടിക്കുറച്ച ഫൈനലില്‍ സ്റ്റോക്ക് സിസി യെ മൂന്നു റണ്‍സിന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ നൈറ്റ്സ് ചാമ്പ്യന്‍മാരായത്. മാഞ്ചസ്റ്റര്‍ നൈറ്റ്സിന്റെ ബൗളറായ അശ്വിന്റെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റര്‍ നൈറ്റ്സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണ്ണായകമായത്. കൂടാതെ നിഖില്‍, ശരത്ത് തുടങ്ങിയവരുടെ പ്രകടനവും എടുത്ത് പറയണ്ടതായിരുന്നു. ക്ലബ് ഈ വിജയം അകാലത്തില്‍ വിട്ടു പിരിഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരന്‍ ജെറിയുടെ സ്മരണക്കായി സമര്‍പ്പിച്ചു.

 
Other News in this category

 
 




 
Close Window