Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
വൃക്കകള്‍ തകരാറില്‍; കനിവ് തേടി സക്കീര്‍
Reporter

ദോഹ: ഇരുവൃക്കകളും തകരാറിലായ മലയാളി യുവാവ് ജീവിത ദുരിതങ്ങള്‍ക്ക് നടുവില്‍ സുമനസ്സുകളുടെ കനിവ് തേടുന്നു. മലപ്പുറം മാറഞ്ചരേി വടമുക്ക സ്വദേശി കാണാത്തയില്‍ സക്കീറാണ ഇരു വൃക്കകളും തകരാറിലായി ദുരിതത്തില്‍ കഴിയുന്നത്.

മാറഞ്ചേരി സ്വദേശികളായ ഹുസൈന്‍ഖദീജ ദമ്പതികളുടെ മകനായ സക്കീര്‍ 13 വര്‍ഷമായി ദോഹയിലുണ്ട്. 15 വര്‍ഷം മുമ്പാണ് വൃക്ക രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഒരു വൃക്ക മാറ്റിവെച്ചു. എന്നാല്‍, 2002ല്‍ ചിക്കന്‍ പോക്‌സ് പിടിപെട്ടതോടെ വൃക്ക വീണ്ടും തകരാറിലായി. എങ്കിലും രോഗത്തോട് പൊരുതി ജോലിചെയ്തു വരികയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇരുവൃക്കകളും തകരാറിലായതോടെ ജോലി ചെയ്യാന്‍ കഴിയാതായി. ജോലി ചെയ്യുന്ന സ്ഥാപനമായ അല്‍ റഫ പോളിക്‌ളിനിക് മാനേജ്‌മെന്റിന്റെയും സഹപ്രവര്‍ത്തകരുടെയും സഹായം കൊണ്ടാണ് ഇതുവരെ മുന്നോട്ടുപോയത്. പരസഹായം കൂടാതെ എഴുന്നേറ്റ് നില്‍ക്കാനാവാത്ത അവസ്ഥയിലായതോടെ ഈ മാസം 27ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഫഹദ് ബിന്‍ ജാസിം ആല്‍ഥാനി കിഡ്‌നി സെന്ററിലായിരുന്നു ഒരു വര്‍ഷമായി ഡയാലിസിസ്. ഇപ്പോള്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. മൂന്ന് സഹോദരിമാരടക്കം അഞ്ച് സഹോദരങ്ങളുള്ള നിര്‍ധന കുടുംബാംഗമായ ഈ യുവാവിന് സുമനസ്സുകളുടെ സഹായമില്ലാതെ തുടര്‍ചികില്‍സകള്‍ സാധ്യമല്ല. ഏക മകള്‍ ഫര്‍സാന ആറാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ്. സക്കീറിന് വേണ്ടി ചികില്‍സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 55208600 (ഹാറൂണ്‍ റഷീദ്), 66433617 (എം.ടി നജീബ്), 33891848 (ഗഫൂര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 
Other News in this category

 
 




 
Close Window