Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
പെരുമാറ്റത്തില്‍ ശ്രദ്ധിക്കണം; ഓഫീസില്‍ എത്തുന്ന ജനത്തെ മടുപ്പിക്കരുത്: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
reporter
മന്ത്രിമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ക്ക് പരിചയക്കുറവുണ്ട്, പെരുമാറ്റത്തില്‍ ശ്രദ്ധിക്കണം. ഓഫീസില്‍ എത്തുന്ന ജനത്തെ മടുപ്പിക്കരുതെന്നും മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശം നല്‍കി.


ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ വേണം. വിവിധ ആവശ്യങ്ങള്‍ക്കായാണ് ജനം കാണാനെത്തുന്നത്. ഓഫിസുകളിലെ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. പറയുന്നത് പോലുള്ള വലിയ പ്രശ്‌നമില്ല. ഒന്നാം സര്‍ക്കാരും രണ്ടു വര്‍ഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് വരണമെന്ന നിര്‍ദേശം ഉള്‍ക്കൊള്ളുന്നു. മന്ത്രിമാര്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ പ്രവര്‍ത്തനം ദയനീയമാണെന്നും മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ മടിയാണെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്ലാം ഓണ്‍ലൈനായി നടത്താമെന്നാണ് ചിന്ത. പല മന്ത്രിമാരെയും ഫോണില്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
 
Other News in this category

 
 




 
Close Window