Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മദീന വിമാനത്താവളം വഴി 71000 ഉംറ തീര്‍ഥാടകരെത്തി
Reporter

ജിദ്ദ: ഹജ്ജ് മന്ത്രാലയത്തിനു കീഴിലെ ആദ്യത്തെ വിവര സാങ്കേതിക യൂണിറ്റ് അഞ്ചു മാസത്തിനു ശേഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സഹ്ല്! സബാന്‍ പറഞ്ഞു. മക്കയിലും മദീനയിലുമെത്തുന്ന മുഴുവന്‍ സന്ദര്‍ശകരും ഈ യൂണിറ്റിന്റെ കീഴിലുള്‍പ്പെട്ടിരിക്കും. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും അവരുടെ ബസുകള്‍ക്കും ആവശ്യമായ ഇലക്ട്രോണിക് മാര്‍ഗനിര്‍ദേശങ്ങള്‍, തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങളുടെ ഡിജിറ്റല്‍ ലൊക്കേഷന്‍ മാപ്പുകള്‍, ആരോഗ്യസുരക്ഷ സേവനങ്ങള്‍ തുടങ്ങി വിവര സാങ്കേതിക രംഗവുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും ഈ യൂണിറ്റിന് കീഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉംറ സീസണ്‍ തുടങ്ങിയതു മുതല്‍ മദീന വിമാനത്താവളം വഴി 71000 ഉംറ തീര്‍ഥാടകരെത്തിയതായി മദീന അന്താരാഷ്ട്ര വിമാനത്താവള മേധാവി എന്‍ജിനീയര്‍ അബ്ദുല്‍ഫത്താഹ് അത്വ പറഞ്ഞു. 15 ഓളം വിദേശ വിമാന കമ്പനികളുടെ 269 സര്‍വീസുകളിലായാണ് ഇത്രയും പേര്‍ എത്തിയത്. മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തില്‍ വിമാനത്താവളത്തില്‍ മുഴുവന്‍ വകുപ്പുകളും സേവനനിരതരാണ്. എട്ടിലധികം ഗവണ്‍മെന്റ് വകുപ്പുകളുമായി സഹകരിച്ചാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഹജ്ജ് മന്ത്രാലയം, സുരക്ഷാവകുപ്പ്, വിമാനകമ്പനികള്‍ തുടങ്ങി ഉംറസേവനവുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഉംറ സീസണിലേക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. യാത്രാ നടപടികള്‍ എളുപ്പമാക്കാനാവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അടുത്തിടെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ മദീന വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്്. മുഴുസമയം ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള സൗകര്യം ഇപ്പോള്‍ വിമാനത്താവളത്തിലുണ്ട്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങിലൊന്നായ മദീന ഹജ്ജ് ഉംറ തീര്‍ഥാടകരുടെ പോക്കുവരവുകള്‍ക്കായുള്ള പ്രധാന കവാടവും കൂടിയാണെന്ന് വിമാനത്താവള മാനേജര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window