Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കോളെജ് ബസ് സൈനിക വാഹനവുമായി കൂട്ടിയിടിച്ചു; 25 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്
Reporter

മസ്‌കത്ത്: കോളെജ് വിദ്യാര്‍ഥിനികളുമായി സഞ്ചരിച്ച ബസ് ബുറൈമിയില്‍ സൈനിക വാഹനവുമായി കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. ഇബ്രി റുസ്താഖ് ഹൈവേയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ മരിച്ചെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെ പരന്ന വാര്‍ത്ത ഏറെ നേരം പരിഭ്രാന്തി പരത്തി. എന്നാല്‍ ആരും മരിച്ചിട്ടില്ലെന്നും വിദ്യാര്‍ഥിനികള്‍ക്ക് നിസ്സാര പരിക്ക് മാത്രമേയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചതോടെയാണ് പരിഭ്രാന്തിക്ക് അറുതിയായത്.

ഇബ്രി വിമന്‍സ് കോളജിന്റെ ബസാണ് അപകടത്തില്‍പെട്ടത്. സൈനിക കവചിത വാഹനവുമായി ബസ് നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 12 പേരുടെ പരിക്ക് നിസ്സാരമാണ്. 13 പേര്‍ക്ക് പ്രാഥമിക ചികിത്സ വേണ്ടിവന്നു. പരിക്കേറ്റവരെ റുസ്താഖ് ഹോസ്പിറ്റല്‍, ഇബ്രി ഹോസ്പിറ്റല്‍, മസ്‌കത്ത് ഖൗല ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഹെയ്‌ലിലുണ്ടായ മറ്റൊരു അപകടത്തില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥി ലൈറ്റര്‍ കൊണ്ട് കളിച്ചതാണ് അപകടത്തിന് കാരണമായതെന്നറിയുന്നു. സംഭവ സമയം ആരും ബസില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

 
Other News in this category

 
 




 
Close Window