Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കേരള സര്‍വീസ്: ഗള്‍ഫ് എയര്‍ പ്രഖ്യാപനം പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നു
Reporter

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നു. കിരീടാവകാശി പ്രിന്‍സ് ഹമദ് ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ കേരളാ സന്ദര്‍ശനവേളയില്‍ അനുഗമിച്ച ഗതാഗത മന്ത്രിയും ഇ.ഡി.ബി ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവുമായ കമാല്‍ബിന്‍ അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഈ സീസണില്‍തന്നെ യാഥാര്‍ഥ്യമായാല്‍ യാത്രാക്‌ളേശത്തിന് പരിധിവരെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

സ്വകാര്യ വിമാന കമ്പനിയായ ബഹ്‌റൈന്‍ എയര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും നേരിട്ട് എത്താനുള്ള സൗകര്യമാണ് നഷ്ടമായത്. ഗള്‍ഫ് എയറിന് ഇപ്പോള്‍ കൊച്ചിയിലേക്ക് എല്ലാ ദിവസവും സര്‍വീസുണ്ട്. ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ വലിയ കുറവൊന്നുമില്ലെങ്കിലും നല്ല സൗകര്യത്തോടെയുള്ള യാത്രാ സേവനമാണ് അവര്‍ നല്‍കുന്നത്. സ്വകാര്യ കമ്പനിയായിരുന്നപ്പോള്‍ ഒരുവര്‍ഷം മുമ്പ് തിരുവനന്തപുരത്തേക്ക് നേരിട്ട് ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തിയിരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സര്‍വീസ് നിര്‍ത്തുകയും ചെയ്തു. പിന്നീട് ബഹ്‌റൈന്‍ എയറും എയര്‍ ഇന്ത്യയും തിരുവനന്തപുരത്തേക്ക് നടത്തിയിരുന്ന സര്‍വീസും നിര്‍ത്തിവെക്കപ്പെട്ടു. ഇതോടെ ബഹ്‌റൈനിലുള്ള യാത്രക്കാര്‍ക്ക് പുറമെ സൗദി, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും കണക്ഷന്‍ ഫൈ്‌ളറ്റിനെ ആശ്രയിച്ച് ബഹ്‌റൈന്‍ വഴി പോയിരുന്ന യാത്രക്കാരും ദുരിതത്തിലായി. 

 
Other News in this category

 
 




 
Close Window