Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കുടുംബ വിസ നിയമത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍
Reporter

മസ്‌കത്ത്: കുടുംബ വിസ നിയമത്തില്‍ അടുത്തിടെ പരിഷ്‌കരണങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ തന്നെയാണ് പ്രാബല്യത്തിലുള്ളതെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അധികൃതര്‍ അറിയിച്ചു. ഒമാനിലേക്ക് കുടുംബ വിസ എടുക്കുന്നതിന് കെട്ടിടത്തിന്റെ ഉടമയുമായി താമസയിടത്തിന്റെ കരാര്‍ ഉണ്ടാക്കിയിരിക്കണമെന്ന് അടുത്തിടെ ചില പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം നിയമങ്ങളൊന്നും ഡയറക്ടറേറ്റ് പുതുതായി ഉണ്ടാക്കിയിട്ടില്ലെന്നും ഇങ്ങനെ ഒരു ആവശ്യം മന്ത്രാലയം ആരോടും ഉയര്‍ത്തിയിട്ടില്ലെന്നും ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുടുംബ വിസ നല്‍കുന്ന വിഷയത്തില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട് വന്നിട്ടുണ്ടെന്നും ഒരു പരിഷ്‌കരണവും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിസ, റസിഡന്റ് കാര്‍ഡ് നിയമങ്ങളില്‍ വല്ല മാറ്റവുമുണ്ടാവുമ്പോള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള നിയമമനുസരിച്ച് കുടുംബ സ്റ്റാറ്റസിന് കമ്പനിയുമായുള്ള കരാറില്‍ വ്യവസ്ഥയുള്ളവര്‍ക്കും 300 റിയാലില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്കും ഒമാനില്‍ കുടുംബത്തെ കൊണ്ടുവരാനാവും. സ്വന്തമായി ബിസിനസ് നടത്തുന്ന, കുടുംബത്തെ പുലര്‍ത്താന്‍ വരുമാനമുള്ളവര്‍ക്കും ഫമിമി ജോയിനിങ് വിസ ലഭിക്കും.

ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെ കൊണ്ടുവരുമ്പോള്‍ വിവിധ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്, മക്കളെ കൊണ്ടുവരാന്‍ വിവിധ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ ആറു മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട് കോപ്പി, വിസ പേജ് കോപ്പി, റസിഡന്റ് കാര്‍ഡ് കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കൊണ്ടുവരുന്ന കുടുംബത്തിന്റെ പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് സമര്‍പ്പിക്കേണ്ടത്.

 
Other News in this category

 
 




 
Close Window