Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യയിലെ യു.എ.ഇ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും പി. ചിദംബരം
Reporter

ദുബൈ: ഇന്ത്യയിലെ യു.എ.ഇ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്നും വന്‍കിട നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ഇന്ത്യന്‍ ധനമന്ത്രി പി. ചിദംബരം. ബാങ്ക് ഓഫ് ബറോഡയുടെ നൂറാമത് വിദേശ ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് ഒരുക്കിയ, പ്രമുഖ ഇന്ത്യന്‍യു.എ.ഇ നിക്ഷേപകരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെ യു.എ.ഇ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച കരാര്‍ ഒപ്പുവെക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തത സാഹചര്യത്തില്‍ നിക്ഷേപകരുടെ ആശങ്കയകറ്റാനാണ് ചിദംബരം ദുബൈയില്‍ നിലപാട് അറിയിച്ചത്. ഇന്ത്യയിലെത്തുന്ന വിദേശ നിക്ഷേപകര്‍ക്ക് അനുമതി നല്‍കുന്നതില്‍ മെല്ലെപ്പോക്കുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, വന്‍കിട നിക്ഷേപങ്ങള്‍ക്ക്, പ്രത്യേകിച്ച് അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നതായി പറഞ്ഞു.

വിദേശ നിക്ഷേപകര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. 'ബാധ്യതകള്‍ എന്തൊക്കെയായാലും ശരി, വിദേശ നിക്ഷേപങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ചയില്ല. ഇവിടെ വെച്ചുള്ള ഞങ്ങളുടെ വാക്ക് ഞങ്ങളുടെ അഭിമാനമാണ്'ചിദംബരം പറഞ്ഞു.

ഇന്ത്യയിലെ ടെലികോം മേഖലയില്‍ നിക്ഷേപം നടത്തിയ ഇത്തിസാലാത്തിന് 2ജി ലൈസന്‍സ് റദ്ദാക്കിയതിലൂടെ നഷ്ടം സംഭവിച്ചതിനെ പരാമര്‍ശിച്ച് ഒരു നിക്ഷേപകന്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍, ഇത്തരം സംഭവങ്ങള്‍ വാണിജ്യ മേഖലയില്‍ സ്വാഭാവികമാണെന്നും അതേസമയം, അപൂര്‍വമാണെന്നും ചിദംബരം പ്രതികരിച്ചു. എങ്കിലും വാണിജ്യപരമായ തര്‍ക്കങ്ങള്‍ ഉടന്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ മികച്ച അവസരങ്ങളുണ്ടെന്ന് ചിദംബരം പറഞ്ഞു. 25 ബില്യന്‍ ഡോളറിന്റെ സര്‍ക്കാര്‍ സെക്യൂരിറ്റിയില്‍ മാത്രമല്ല, 51 ബില്യന്‍ ഡോളറിന്റെ കോര്‍പറേറ്റ് ബോണ്ടിലും നിക്ഷേപം നടത്താം.

നിക്ഷേപങ്ങള്‍ക്ക് ഉടന്‍ അനുമതി നല്‍കാന്‍ പ്രത്യേക കാബിനറ്റ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ ഈ സമിതി രണ്ടു മാസംകൊണ്ട് അഞ്ച് എണ്ണവാതക പര്യവേക്ഷണ പദ്ധതികള്‍ അംഗീകരിച്ചു. 2.9 ബില്യന്‍ ഡോളറിന്റെ പദ്ധതികളാണിത്. അതിനാല്‍, യു.എ.ഇയിലെ നിക്ഷേപകര്‍ക്ക് ഒട്ടും ആശങ്ക വേണ്ടചിദംബരം പറഞ്ഞു.

 
Other News in this category

 
 




 
Close Window