Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
നഴ്‌സസ് റിക്രൂട്ടിങ് സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചതിന് അഭിനന്ദനങ്ങള്‍
editor
വിദേശത്തേയ്ക്കു നഴ്‌സുമാരുടെ നിയമനം സര്‍ക്കാര്‍ മുഖേന മാത്രം എന്നത് യുക്തമായ തീരുമാനം. വിദേശ ജോലിയുടെ പേരില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യലിന് ഇനിയെങ്കിലും അറുതി വരുമല്ലോ. തത്ക്കാലം കുവൈറ്റിലേക്കുള്ള നിയമനം മാത്രമാണ് സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സും ഒഡിഇപിസിയും നിര്‍വഹിക്കുക. എല്ലാ വിദേശ രാജ്യങ്ങളിലേക്കുമുള്ള നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമാണ് നടപ്പാക്കേണ്ടത്. അര്‍ഹതയുള്ള നഴ്‌സുമാരില്‍ ഒരാള്‍പോലും ഏതു വിധത്തിലുള്ള ചൂഷണത്തിനും വിധേയരാകരുത്. സുരക്ഷിതത്വം ഉറപ്പാക്കിയ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.
സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം സുതാര്യവും നീതിയുക്തവുമായിരിക്കും എന്നതില്‍ പൂര്‍ണ വിശ്വസമര്‍പ്പിക്കുന്നു. യോഗ്യരായവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ക്രമപ്രകാരം നല്‍കുന്നതില്‍ വീഴ്ചയുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. രജിസ്‌ട്രേഷനും അനുബന്ധ ഓഫീസ് ഇടപാടുകളും വലിയ നൂലാമാലകളില്ലാതെ നിര്‍വഹിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുണ്ട് എന്നാണ് അറിയിച്ചിട്ടുള്ളത്. ലക്ഷങ്ങള്‍ വാങ്ങി നഴ്‌സുമാരെ വഞ്ചിക്കുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെ തട്ടിപ്പിനും വഞ്ചനയ്ക്കും അറുതിയായി എന്നത് ആശ്വാസകരമായ കാര്യമാണ്. ഇതോടൊപ്പം സ്വകാര്യ ഏജന്‍സികള്‍ വീണ്ടും തട്ടിപ്പു നടത്താനുള്ള എല്ലാ പഴുതുകളും സര്‍ക്കാര്‍ നിയമത്തിലൂടെ അടയ്ക്കണം.
സര്‍ക്കാര്‍ തീരുമാനത്തിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ :
വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം. ഇതു വിശദീകരിച്ചു കേന്ദ്രവിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്‌മെന്റ് അധികാരം നോര്‍ക്ക റൂട്ട്‌സിനും ഒഡിഇപിസിക്കും മാത്രമായിരിക്കും. സ്വകാര്യ ഏജന്‍സികളും വിദേശ ഏജന്‍സികളും ഒത്തൊരുമിച്ച് വന്‍തുക തട്ടിയെടുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
പുതിയ ഉത്തരവനുസരിച്ച് ഇനി മുതല്‍ വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തണമെങ്കില്‍ ആദ്യം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണം. അതല്ല സ്വകാര്യ ഏജന്‍സികളില്‍ വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി തേടണം. ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്‌മെന്റ് അധികാരം നോര്‍ക്ക റൂട്ട്‌സിനും ഒഡിഇപിസിക്കും മാത്രമായിരിക്കും. നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വന്‍തുക തട്ടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
കേരളത്തില്‍ സര്‍ക്കാര്‍ ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്തിയ ഏജന്‍സികള്‍ പോലും നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഇനി ഒഴിവാക്കാന്‍ സാധിക്കും. പുതിയ ഉത്തരവനുസരിച്ച് ഇനി മുതല്‍ വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തണമെങ്കില്‍ ആദ്യം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണം. അതല്ല സ്വകാര്യ ഏജന്‍സികളില്‍ വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി തേടണം.
ഇരുപതു ലക്ഷം വരെയാണ് ഗള്‍ഫ് ജോലികള്‍ക്ക് ചില ഏജന്‍സികള്‍ വാങ്ങുന്നത്. രണ്ടു ലക്ഷം രൂപ പോലും ചെലവില്ലാതെ കിട്ടുന്ന ജോലിക്ക് 20 ലക്ഷം വാങ്ങി പകല്‍ക്കൊള്ള. ഇരുപത്തഞ്ചു ലക്ഷം കൊടുത്തു പോയവരുമുണ്ട്. നിരന്തരം പരിശോധന നടത്തി ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയത് ഒരുപാടു കുടുംബങ്ങളെ കണ്ണീരിലാഴ്ത്താന്‍ വഴിയൊരുക്കി. സുരക്ഷിതമല്ലാത്ത ഇറാക്കില്‍ നഴ്‌സുമാരെ ജോലിക്കു നിയമിച്ചതും ലാഭക്കൊതിയന്മാരായ റിക്രൂട്ടിങ്ങുകാരായിരുന്നു. വാഗ്ദാനങ്ങളില്‍ വീഴാനുള്ള മനസ്ഥിതിയില്‍ നിന്നു മലയാളികള്‍ ഇനിയെങ്കിലും മാറണം. സര്‍ക്കാരല്ലാതെ മറ്റൊരു ഏജന്‍സിയും വിദേശത്തേയ്ക്ക് നഴ്‌സുമാരെ നിയമിക്കുന്നില്ലെന്നു തിരിച്ചറിയണം. പണം കൊടുക്കുന്നതിനു മുമ്പ് നോര്‍ക്കയിലെ ഉദ്യോഗസ്ഥരെ സമീപിച്ച് വിവരങ്ങളെല്ലാം അന്വേഷിക്കണം. ജോലിയുടെ പേരിലുള്ള തട്ടിപ്പു തടയാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം.
 
Other News in this category

 
 




 
Close Window