Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
മരുന്നില്ലാത്ത മഹാമാരി മനുഷ്യരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ നാം തിരിച്ചറിയേണ്ടത്
Editor
കൊറോണ എന്ന പേരില്‍ ചൈനയില്‍ ഉദ്ഭവിച്ച ആളെക്കൊല്ലി വൈറസ് ലോകത്ത് 2020 ഏപ്രില്‍ ഇരുപത്തൊന്‍പത് വരെ രണ്ടേകാല്‍ ലക്ഷം മനുഷ്യരുടെ ജീവനെടുത്തു. അമേരിക്കയിലാണ് ഏറ്റവും വലിയ ആള്‍നാശം. ക്രൈസ്തവ തീര്‍ഥാടന രാജ്യമായ ഇറ്റലിയാണ് കൂട്ട മരണത്തിനു സാക്ഷ്യം വഹിച്ച മറ്റൊരു രാഷ്ട്രം. ആരോഗ്യ മേഖല സുരക്ഷിതമെന്നു വിശ്വസിക്കപ്പെട്ടിരുന്ന ബ്രിട്ടനിലെ അവസ്ഥയും ഗുരുതരം. മലേറിയ, കോളറ, ഹെപറ്റൈറ്റിസ്, കുഷ്ഠരോഗം, പ്ലേഗ്, മന്ത്, നിപ്പ തുടങ്ങിയ മനുഷ്യ സംഹാരികളെക്കാള്‍ നാശം വിതച്ചിരിക്കുന്നു കൊറോണ അഥവാ കോവിഡ് 19.
എന്തില്‍ നിന്ന് ഉദ്ഭവിച്ചു എന്ന കാര്യം തിരിച്ചറിഞ്ഞിട്ടില്ല. ഏതു വഴിയിലൂടെയെല്ലാം പകരുമെന്നു കൃത്യതയില്ല. രോഗലക്ഷണം കാണുമ്പോഴേക്കും രോഗി കിടപ്പിലാകുന്നു. രോഗി സ്വയം വൈറസായി മാറി മറ്റുള്ളവരുടെ ജീവനു ഭീഷണിയാകുന്നു. വൈറസ് ബാധിതര്‍ ശ്വാസമെടുക്കാന്‍ കഴിയാതെ മരണ വെപ്രാളമാണ് അനുഭവിക്കുന്നത്. മലേറിയയെ തുരത്തുന്നതില്‍ വിജയിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന ഗുളികയാണ് ഇപ്പോള്‍ കൊറോണ ബാധിതര്‍ക്കു നല്‍കി വരുന്നത്. 20 - 40 വയസ്സിനിടെ പ്രായമുള്ള, പൂര്‍ണാരോഗ്യമുള്ളവര്‍ വൈറസിനെയും മരുന്നിന്റെ കാഠിന്യത്തെയും അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. പ്രായാധിക്യമുള്ളവരും മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്നവരും വൈറസിന്റെയും മരുന്നിന്റെയും ശക്തി താങ്ങാനാവാതെ മരണത്തിനു കീഴടങ്ങുന്നു - ഇത്രയുമാണ് കൊറോണ വൈറസിനെ കുറിച്ച് വൈദ്യശാസ്ത്രം ഇതുവരെ മനസ്സിലാക്കിയിട്ടുള്ളത്.
കൊറോണയെ ഇല്ലാതാക്കാനുള്ള വാക്‌സിന്‍ കണ്ടെത്തിയാല്‍ ലോകം മുഴുവനുമായി മിനിമം മുന്നൂറു കോടിയിലേറെ വാക്‌സിന്‍ ആവശ്യമായി വരും. എത്ര വില കൊടുത്തിട്ടായാലും കൊറോണ വാക്‌സിന്‍ വാങ്ങാന്‍ എല്ലാ രാജ്യങ്ങളും തയാറാകും എന്തു വില കൊടുത്തും അങ്ങനെയൊരു ജീവന്‍രക്ഷാ മരുന്നു കണ്ടെത്താന്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും ഗവേഷകര്‍ രാപകല്‍ വിശ്രമമില്ലാതെ പരീക്ഷണം തുടരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്തിയാല്‍ ഗവേഷണം അല്‍പംകൂടി എളുപ്പമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനു കൊറോണ ഉദ്ഭവിച്ച ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിരീക്ഷണവും പരീക്ഷണങ്ങളും നടത്തണം. പക്ഷേ, കൊറോണയെ കുറിച്ചു പഠിക്കാന്‍ ആരും അങ്ങോട്ടു ചെല്ലേണ്ടതില്ല എന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ നിലപാട്. ലോകത്തെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ചൈന പങ്കാളിയാകാതെ മാറി നില്‍ക്കുന്നതില്‍ പലരും സംശയം പ്രകടിപ്പിക്കുന്നു. അതിനു പിന്നിലെ കാര്യ കാരണങ്ങള്‍ കാലക്രമത്തില്‍ തെളിയുമെന്നു കരുതാം.
കൊറോണയില്‍ ലോകം സ്തംഭിച്ചു. ലോക്ഡൗണില്‍ ലോകത്തിന്റെ സാമ്പത്തിക അടിത്തറ ഇളകി. വന്‍കിട ബിസിനസുകളുടെയെല്ലാം ഫൗണ്ടേഷന്‍ ആടിയുലഞ്ഞു. ദിവസക്കൂലിയില്‍ ജീവിച്ചിരുന്നവരുടെ കുടുംബങ്ങള്‍ എക്കാലത്തെയും വലിയ കഷ്ടപ്പാടിലേക്കാണ് നീങ്ങുന്നത്. ജോലിക്കാരും കച്ചവടക്കാരും കൃഷിക്കാരും എന്നു വേണ്ട സകല മേഖലയിലും ജനം സാമ്പത്തികമായി പൊളിഞ്ഞു. ലോക്ഡൗണിന്റെ ആഘാതത്തില്‍ നിന്നു കരകയറാന്‍ എത്ര വര്‍ഷം വേണ്ടി വരുമെന്നു കണ്ടറിയണം. കാരണം, ഇതുപോലൊരു പ്രതിസന്ധി ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറ ഇതിനു മുന്‍പ് നേരിട്ടിട്ടില്ല. അതിനാല്‍ തന്നെ പ്രശ്‌നം എങ്ങനെ മറികടക്കണെന്ന് നിര്‍ദേശിക്കാന്‍ ആര്‍ക്കും അനുഭവ പരിജ്ഞാനം ഇല്ല.
ലോക്ഡൗണ്‍ പ്രകൃതിയിലുണ്ടാക്കിയ മാറ്റം പോസിറ്റിവാണ്. അന്തരീക്ഷത്തില്‍ മാലിന്യ നിക്ഷേപം കുറഞ്ഞു. വാഹനങ്ങള്‍ നിലച്ചതോടെ വായു ശുദ്ധമായി. ഫാക്ടറികള്‍ ഓഫ് ചെയ്തതോടെ പുഴകളിലെ വെള്ളം തെളിഞ്ഞു. മനുഷ്യന്‍ പ്രകൃതിയെ എത്രമാത്രം ദാരുണമായി ചൂഷണം ചെയ്യുന്നുവെന്ന കാര്യം ലോക്ഡൗണിലൂടെ വ്യക്തമായി. അതേസമയം, ഇങ്ങനെയൊരു മാറ്റത്തിനു സാഹചര്യമൊരുക്കിയ കൊറോണ വൈറസ് സമൂഹത്തെ ഇപ്പോഴും കാര്‍ന്നു കൊണ്ടിരിക്കുന്നു.
പതിറ്റാണ്ടുകളുടെ അധ്വാനത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ കെട്ടിപ്പൊക്കിയ ശക്തിയാണ് വൈറസിന്റെ രൂപത്തില്‍ ഇടിഞ്ഞ് ഇല്ലാതാകുന്നത്. സഹിക്കാനാവാത്ത വിധം ആള്‍നാശം. മറികടക്കാന്‍ പറ്റാത്ത തരത്തില്‍ സാമ്പത്തിക നാശവും. ലോക്ഡൗണ്‍ നടപ്പാക്കിയാല്‍ ഇക്കണോമി ഇടിഞ്ഞു തകര്‍ന്ന് രാജ്യം ഇരുപതു വര്‍ഷം പുറകിലേക്കു പോകുമെ് ഉറപ്പുള്ളതുകൊണ്ടാണ് അമേരിക്ക വിപണി അടയ്ക്കാത്തത്. ആയിരത്തിലേറെ മനുഷ്യ ജീവനാണ് ഓരോ ദിവസവും നഷ്ടപ്പെടുത്. മരുന്നില്ലാത്ത മഹാമാരി നാം ജീവിക്കു സമൂഹത്തെ പത്തു വര്‍ഷം പുറകിലേക്ക് നയിക്കും. ഭയാനകമെങ്കിലും പറയാതെ വയ്യ, അതാണു വാസ്തവം.
ബഹിരാകാശം കീഴടക്കി. ചന്ദ്രനില്‍ എത്തി. ചൊവ്വയിലേക്ക് പുറപ്പെടുു. എന്നിട്ടും സംശയം ബാക്കി - ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ട് മൂന്നു മാസം കഴിഞ്ഞിട്ടും മറുമരുന്ന് കണ്ടെത്താന്‍ കഴിയാത്ത ഇന്റലിജന്‍സുമായിട്ടാണോ മനുഷ്യന്‍ ആകാശത്തിനപ്പുറത്തേക്കു കുതിക്കുന്നത്? സയന്‍സിന്റെ ചിറകില്‍ ഉണ്ടാക്കിയെടുത്ത ആത്മവിശ്വാസത്തിന് ഒരു വൈറസിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളോ? അതോ, സയന്‍സിന്റെ തന്ന തിരിച്ചടിയാണോ കൊവിഡ് 19 ? പ്രകൃതീചൂഷണവും കൊള്ളയും കാരണങ്ങളായിരിക്കാം. ആകാശവും ഭൂമിയും ജലവും മലിനപ്പെട്ടിരിക്കാം. അതാണോ വൈറസ് ഉദ്ഭവിക്കാനുള്ള കാരണം?
വിശകലനങ്ങള്‍ക്കുള്ള സമയമല്ല ഇത്, അതേസമയം ഇപ്പോഴെങ്കിലും ചിന്തിച്ചില്ലെങ്കില്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും.
 
Other News in this category

 
 




 
Close Window