Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
കളവും ബലാത്സംഗവും തൊഴിലാക്കിയ ഗോവിന്ദച്ചാമിക്ക് നീതി ! സൗമ്യേ, പ്രിയ സഹോദരീ, ക്ഷമിക്കുക
reporter
ചെന്നൈയില്‍ നിന്ന് 247 കിലോമീറ്റര്‍ അകലെയാണു കടലോര ജില്ലയായ കടലൂരിലെ സമത്വപുരം ഗ്രാമം. ഈറമരക്കാടുകളും കരിമ്പും നെല്‍ക്കൃഷിയുമുള്ള വിരുതാചലം താലൂക്കിലാണിത്. സമത്വം എന്ന ആശയം അരക്കിട്ടുറപ്പിക്കാന്‍ 1998ല്‍ കരുണാനിധി സര്‍ക്കാരാണു തരിശുകിടന്ന പുറമ്പോക്ക് ഭൂമിയില്‍ സമത്വപുരം ഗ്രാമം നിര്‍മിച്ചത്.

അവിടെ ഒറ്റമുറി വീട്ടിലാണ് ഗോവിന്ദച്ചാമി താമസിച്ചിരുന്നത്. മൂത്ത സഹോദരന്‍ സുബ്രഹ്മണ്യന്‍. ഡിണ്ടിഗല്‍ ജയിലില്‍ ശിക്ഷ കഴ ിഞ്ഞിറങ്ങിയ പ്രതിയാണ് സുബ്രഹ്മണ്യന്‍. സേലം, ഇറോഡ്, കോയമ്പത്തൂര്‍ റെയില്‍വേ പൊലീസിലും ഗോവിന്ദച്ചാമിക്കെതിരെ കേസുകളുണ്ടായിരുന്നു. റെയില്‍വേ പൊലീസില്‍ ജോലിയുണ്ടായിരുന്ന ഭാരതിദാസന്‍ എന്നയാള്‍ പറഞ്ഞതു മാലപൊട്ടിക്കലും സ്ത്രീകളെ കടന്നുപിടിക്കലും ഗോവിന്ദച്ചാമിയുടെ സ്ഥിരം തൊഴിലാണ്. - ഈ കാര്യങ്ങളെല്ല്ാം അന്വേഷണ സംഘം കണ്ടെത്തിയിരിക്കണം. എന്നിട്ടും, ഗോവിന്ദച്ചാമിയെന്ന ഇന്‍ ബോണ്‍ ക്രിമിനലിന് ഭൂമിയില്‍ ജീവിക്കാന്‍ അവകാശം നല്‍കിക്കൊണ്ട് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നു.
ഗോവിന്ദച്ചാമിയുടെ ക്രൂരകൃത്യത്തില്‍ പൊലിഞ്ഞ സൗമ്യയുടെ ആത്മാവ് മനുഷ്യകുലത്തോടു പൊറുക്കട്ടെ. ഗോവിന്ദച്ചാമിയെന്ന ജന്മനാ ക്രിമിനലായ തമിഴ്‌നാട്ടുകാരനെതിരേ ഇനി നിയമത്തിന്റെ രണ്ടു സാധ്യതകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. സുപ്രീം കോടതിയില്‍ ഇനി സാധ്യമാവുന്നതു പുനഃപരിശോധനാ ഹര്‍ജി. അതു തള്ളിയാല്‍, മതിയായ കാരണങ്ങളുണ്ടെങ്കില്‍ പിഴവു തിരുത്തല്‍ ഹര്‍ജി. വിധി പറഞ്ഞ ജഡ്ജിമാരുടെ ചേംബറിലാണു പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുക. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്നു തീരുമാനമുണ്ടായാല്‍ കോടതിയില്‍ വാദത്തിനു പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജി തള്ളുന്ന സാഹചര്യത്തില്‍ നല്‍കാവുന്ന പിഴവു തിരുത്തല്‍ ഹര്‍ജി, ഏറ്റവും മുതിര്‍ന്ന മൂന്നു ജഡ്ജിമാരും ആദ്യം വിധിപറഞ്ഞവരുമാണു പരിഗണിക്കുക.
ജീവപര്യന്തത്തിനു പുറമേ 14 വര്‍ഷവും മൂന്നു മാസവും കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണു ഗോവിന്ദച്ചാമിക്കുള്ള ശിക്ഷ. ശിക്ഷകളെല്ലാം ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. ജീവപര്യന്തം തടവെന്നതു ജീവിതാന്ത്യംവരെയാണെന്നു സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇളവുചെയ്യണമെങ്കില്‍ സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടത്.
സൗമ്യ കമ്പാര്‍ട്ട് മെന്റില്‍ നിന്ന് സ്വയം ചാടുകയായിരുന്നോ അതോ ഗോവിന്ദച്ചാമി തള്ളിയിടുകയായിരുന്നോ? എന്തായാലും കമ്പാര്‍ട്ട് മെന്റില്‍ നിന്ന് സൗമ്യയുടെ ഹെയര്‍ പിന്നും ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടണുകളും കിട്ടിയിട്ടുണ്ട്. മുറിപ്പാടുകള്‍, നഖക്ഷതങ്ങള്‍ സൗമ്യയുടെ ശരീരത്തില്‍ ഗോവിന്ദച്ചാമി നഖം കൊണ്ട് മാന്തിയിട്ടുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ സൗമ്യയുടെ ഗോവിന്ദച്ചാമിയെ മാന്തിയിരുന്നു. ഈ ക്ഷതങ്ങള്‍ രണ്ട് പേരുടെ ശരീരത്തിലും കണ്ടെത്തിയിരുന്നു. സൗമ്യയുടെ ശരീരത്തില്‍ പുരുഷബീജം സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. സൗമ്യയുടെ ശരീരത്തില്‍ നിന്ന് ഗോവിന്ദച്ചാമിയുടെ ബീജം കണ്ടെത്തിയിരുന്നു. ആക്രമണം പ്രതിരോധിക്കുമ്പോള്‍ സൗമ്യ ഗോവിന്ദച്ചാമിയെ ശക്തമായി മാന്തിയിരുന്നു. സൗമ്യയുടെ നഖത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ രക്തവും തൊലിയും ഗോവിന്ദച്ചാമിയുടേത് തന്നെ ആണെന്ന് ഡിഎന്‍എ പരിശോധനവഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൗമ്യ മരിച്ചത് തീവണ്ടിയില്‍ നിന്ന് വീണതുകൊണ്ടല്ല എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. ബലാത്സംഗവും ആക്രമണവും ആണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ബലാത്സംഗത്തിന് ശേഷം മോഷണവും നടത്തിയാണ് ഗോവിന്ദച്ചാമി കടന്നുകളഞ്ഞത്.
 
Other News in this category

 
 




 
Close Window