Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഓര്‍ക്കുക: അഞ്ച് പൗണ്ടില്‍ കൗതുകം നിറയരുത്
reporter
ലോട്ടറിയടിക്കുന്നതിന് ഭാഗ്യദേവതയുടെ കടാക്ഷമാണെന്ന് മലയാളികള്‍ പറയാറുണ്ട്. യുകെയില്‍ അങ്ങനെയൊരു പഴഞ്ചൊല്ലില്ല. പ്രായോഗിക ജീവിതത്തിന്റെ പാഠങ്ങളില്‍ മത്സരങ്ങളും വിപണി തന്ത്രങ്ങളുമാണ് ഏറെയും. അതിന്റെയൊരു ഭാഗമാണ് അഞ്ച് പൗണ്ട് നോട്ടിനെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്നത്.
നോട്ട് ചിലപ്പോള്‍ ലോട്ടറി ആയേക്കാം. കാരണം, 5 പൗണ്ടിന്റെ ചില നോട്ടുകള്‍ക്കു ഇബേ പോലുള്ള ചില ലേല സൈറ്റുകളില്‍ പതിനായിരങ്ങളാണ് വില പറയുന്നത്. അവയുടെ സീരിയല്‍ നമ്പറുകളാണ് അവയ്ക്ക് കൂടുതല്‍ വില നേടി കൊടുക്കുന്നത്. അപൂര്‍വ്വ നമ്പറുകളുള്ള കറന്‍സികള്‍ ശേഖരിക്കുന്ന സ്വഭാവമുള്ളവര്‍ക്ക് ചില അസാധാരണ കോംബിനേഷനുകള്‍ എന്തു വില കൊടുത്തും സ്വന്തമാക്കണമെന്നുള്ള ആഗ്രഹത്തിലാണിത്.
ഇത്തരം സീരിയല്‍ നമ്പറുകളുള്ള നോട്ടുകള്‍ കൈയ്യില്‍ വന്നാല്‍ ഉടന്‍ ഇബേ പോലുള്ള ലേല സൈറ്റുകളിലേയ്ക്ക അപ് ലോഡ് ചെയ്യുകയാണ്. അതോടെ ആ 5 പൗണ്ടിന്റെ നോട്ടു കിട്ടാന്‍ 500 പൗണ്ട് വരെയൊക്കെ നല്‍കാന്‍ തയ്യാറുള്ളര്‍ മുന്നോട്ടുവരും.

എ കെ 46 സീരിയല്‍ നമ്പറുമായി വന്ന നോട്ടിന് 80,000 പൗണ്ടു വരെ നല്‍കാമെന്ന ഓഫറും ഇ ബേയില്‍ വന്നു . എഎ, എബി, എസി എന്നിങ്ങനെ തുടര്‍ച്ചയായുള്ള സീരിയലുകളിലുള്ള 5 പൗണ്ട് നോട്ടു കൈയ്യിലുണ്ടെങ്കില്‍ നല്ല വില നല്‍കാന്‍ ആളുകളുണ്ട്. എഎ സിരിയലില്‍ ഉള്ള കറന്‍സികള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ വില ഇതു വരെ ലഭിച്ചിരുന്നത്. 5 പൗണ്ട് നോട്ടിന്റെ എഎ 01 000001 എന്ന ആദ്യ സീരിയല്‍ നമ്പരുള്ള നോട്ട് രാജ്ഞിക്കാണു നല്‍കിയത്. തുടര്‍ന്നുള്ള നോട്ടുകളാണ് ജനങ്ങള്‍ക്കിടയിലേക്ക് നല്‍കിയത്.

പുതിയ പ്ലാസ്റ്റിക് നോട്ടിലെ അപൂര്‍വ്വ നമ്പറുകള്‍ തേടി ആളുകള്‍ പരക്കം പായുന്നതു കണ്ടപ്പോള്‍ ലണ്ടനിലെ വെയില്‍സിലുള്ള 54കാരനായ മൈക്ക് ഹാരിസിനു ഒരു തമാശ തോന്നി. മുന്‍ നേവി ഉദ്യോഗസ്ഥനായ അദ്ദേഹം ഒരു 5 പൗണ്ടിന്റെ നോട്ടെടുത്ത് തലതിരിച്ചു വച്ച് ചിത്രമെടുത്ത് ഇബേയില്‍ അപ്‌ലോഡ് ചെയ്തു. അത്യപൂര്‍വ്വമായ ഒരു 5 പൗണ്ട് നോട്ട് തന്റെ പക്കലുണ്ടെന്നായിരുന്നു അവകാശവാദം. ഉടനെ ഈ നോട്ട് കൈവശപ്പെടുത്താന്‍ വന്‍തുകകള്‍ തരാമെന്ന ഓഫര്‍ വന്നു തുടങ്ങി. അതൊരു തമാശയാണെന്ന സൂചന ഇബേയില്‍ അപ്‌ലോഡ് ചെയ്തതില്‍ നല്‍കിയിരുന്നതും ആരും ശ്രദ്ധിച്ചില്ല. ആ നോട്ടു സ്വന്തമാക്കാന്‍ ചിലര്‍ 7945 പൗണ്ടു വരെ ഓഫര്‍ ചെയ്തത്രേ. 1,50,000 പേരോളമാണ് ആ നോട്ടിന്റെ ചിത്രം കാണാനായി നെറ്റില്‍ സെര്‍ച്ച് ചെയ്തത്.

സുരക്ഷാ കാരണങ്ങളാല്‍ ഇബേയില്‍ മൈക്ക് നല്‍കിയ ആദ്യത്തെ ലിസ്റ്റിംഗ് നീക്കം ചെയ്തു. രണ്ടാമതും മൈക്കിന്റെ ലിസ്റ്റിംഗ് എത്തിയപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ 65,551 പൗണ്ടിന്റെ ഓഫര്‍ വരെ എത്തിയിട്ടുണ്ടെത്രേ. ഏതായാലും 5 പൗണ്ടിന്റെ പുതിയ നോട്ടിന് വലിയ ഡിമാന്റ് ആണ് ഉള്ളത്. ജീവിതം മാറിമാറിയാന്‍ 5 പൗണ്ടിന്റെ പുതിയ നോട്ടു ചിലപ്പോള്‍ വഴിവയ്ക്കാം എന്നതാണ് സ്ഥിതി.
കേള്‍ക്കുമ്പോഴുണ്ടാകുന്ന കൗതുകം എല്ലായ്‌പ്പോഴും മനുഷ്യനെ ആകര്‍ഷിക്കുന്ന സംഗതിയാണ്. വരാനുള്ളത് വന്നു ഭവിക്കും, ക്ഷണിച്ചു വരുത്താന്‍ പറ്റില്ല.
 
Other News in this category

 
 




 
Close Window