Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
കള്ളപ്പണം ഇല്ലാതാവണം: അതോടൊപ്പം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം
editor
കള്ളപ്പണവും പണം പൂഴ്ത്തി വയ്പ്പും ഇല്ലാതാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ കറന്‍സി പിന്‍വലിക്കല്‍ എവിടെയെത്തുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. 1000, 500 നോട്ട് പിന്‍വലിച്ച് പുതിയ നോട്ട് ഇറക്കുമ്പോള്‍ ഇനി കള്ളനോട്ടുണ്ടാകില്ലെന്ന് ഉറപ്പാന്‍ കഴിയുമോ എന്നതാണ് ആദ്യത്തെ സംശയം. കള്ളപ്പണം മുഴുവനും പിടികൂടാന്‍ ഈ നടപടി സഹായിക്കുമോ എന്നത് അടുത്ത കാര്യം. പണക്കാരുടെ പത്തായത്തിലെ അവസാനത്തെ കള്ളപ്പണമായ അഞ്ഞൂറിന്റെ നോട്ടും പുറത്തു വരുന്നതുവരെ ബാങ്കുകളില്‍ ഇപ്പോഴത്തെ പോലെ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ കൂലിപ്പണിക്കാരൊക്കെ പൊറുതിമുട്ടി കലാപത്തിനിറങ്ങില്ലേ എന്ന പ്രസക്തമായ ചോദ്യം വേറെ.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കറന്‍സി നിരോധന നീക്കങ്ങള്‍ ഡിജിറ്റല്‍ വിനിമയ വിപണിക്കു പുതിയ സാധ്യതകള്‍ തുറന്നതായി ഫെയ്‌സ് ബുക്ക് ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ എംഡി ഉമംങ് ബേദി. കള്ളപ്പണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കണമെന്നാണ് ആഗ്രഹം. അധികമൂല്യമുള്ള കറന്‍സികളുടെ നിരോധനം അതിനു ശക്തി പകരും. എന്നാല്‍ ഇതിന്റെ നടപ്പാക്കല്‍ എത്രത്തോളം വിജയിക്കുമെന്നത് അറിയില്ല. കറന്‍സി നിരോധനം വിജയം കണ്ടാല്‍ രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ കുതിപ്പിന് അത് സഹായകമാകും.
കേന്ദ്ര സര്‍ക്കാരാണ് റിസര്‍വ് ബാങ്കിന്റെ ഉപദേശമനുസരിച്ച് കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്. എന്നാല്‍, നോട്ടിന്റെ രൂപഘടനയുടെ കാര്യത്തിലും സുരക്ഷാകാര്യത്തിലും ഏതൊക്കെ നോട്ടുകള്‍ വേണമെന്നതിനുമുള്ള അന്തിമമായ തീരുമാനം എടുക്കുന്നത് റിസര്‍വ് ബാങ്കാണ്.
കള്ളപ്പണം പൂഴ്ത്തിവയ്ക്കുന്നതു തടയാനും വ്യാപകമായി പ്രചരിക്കുന്ന കള്ളനോട്ടുകളുടെ വിനിമയം കമ്പോളത്തില്‍ നിന്നു പരിപൂര്‍ണ്ണമായി ഇല്ലാതാക്കാനുമായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ചിലയിടങ്ങളില്‍ നിന്ന് ഉയരുമ്പോഴാണ്, കൂടുതല്‍ മൂല്യത്തിന്റെ കറന്‍സി അച്ചടിക്കാനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുവരുന്നത്.
മുമ്പ് അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ വ്യാജനോട്ടുകള്‍ വ്യപകമായതോടെ അത് രണ്ടും പിന്‍വലിക്കുകയാണുണ്ടായത്.
ഇനി രൂപയുടെ ചരിത്രം നോക്കാം. ഇന്ത്യയുടെ നാണയമാണ് രൂപ. ലോകത്തില്‍ തന്നെ ആദ്യമായി നാണയങ്ങള്‍ നിലവില്‍ വന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ (സുമാര്‍ ബിസി ആറാം നൂറ്റാണ്ടില്‍). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറന്‍സികളും പുറത്തിറക്കുന്നത് റിസര്‍വ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി സിരീസിലെ നോട്ടുകള്‍ 1996ലാണ് പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍, ജനറല്‍ ബാങ്ക് ഇന്‍ ബംഗാള്‍ & ബീഹാര്‍, ബംഗാള്‍ ബാങ്ക് എന്നീ ബാങ്കുകള്‍ ആദ്യകാലത്തെ ഇന്ത്യയില്‍ നോട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500, 1000 എന്നീ മൂല്യങ്ങളുള്ള കറന്‍സി നോട്ടുകളാണ് ഇന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകള്‍ വളരെ മുന്‍പേ തന്നെ നിര്‍ത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ് നിര്‍ത്തലാക്കിയത് എങ്കിലും മേല്‍ പറഞ്ഞ നോട്ടുകള്‍ ഇന്നും പ്രചാരത്തിലുണ്ട്. 1960 കളുടെ തുടക്കത്തില്‍ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങള്‍ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിര്‍ത്തലാക്കി.
മറ്റു ചില വാര്‍ത്തകള്‍ പരിശോധിക്കാം. നിരോധിച്ച നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ നല്‍കി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന സംഘം കാസര്‍ഗോഡ് ജില്ലയില്‍ 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ വിതരണംചെയ്തതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കാസര്‍ഗോട്ട് പിടിയിലായ നീലേശ്വരം സ്വദേശികളാണ് ചോദ്യംചെയ്യലില്‍ ഇതു വെളിപ്പെടുത്തിയത്. ഒരുലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ക്കു പകരം പുതിയ 70,000 രൂപ നോട്ടുകളാണു തങ്ങള്‍ നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു.

ഇടപാടുകാരെ കണ്ടെത്താന്‍ പ്രത്യേകം ബ്രോക്കര്‍മാരുണ്ട്. 10 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ക്ക് ഏഴു ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കുമെന്നാണു നീലേശ്വരം സ്വദേശിക്ക് ഇവര്‍ വാഗ്ദാനം നല്‍കിയത്. ഇത്തരത്തില്‍ 30 ലക്ഷം രൂപ നേരത്തെ നല്‍കിക്കഴിഞ്ഞായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ പരക്കം പായുമ്പോഴും കള്ളപ്പണത്തിന് കുറവൊന്നുമില്ല. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. നോട്ടുകളുടെ സീരിയല്‍ നമ്പറുകള്‍ ശേഖരിച്ചു റിസര്‍വ് ബാങ്കിന്റെ സഹായത്തോടെയാണ് അന്വേഷണം. വ്യാപാരി ഇടപാട് നടത്തിയിരുന്ന നഗരത്തിലെ സ്വകാര്യ ബാങ്കുകളിലേക്കും അന്വേഷണം നീളും. ഇത്രയധികം പുതിയ കറന്‍സികള്‍ ഒരാള്‍ സമാഹരിച്ചതു ഗുരുതരപ്രശ്‌നമായാണ് അധികൃതര്‍ കാണുന്നത്. നോട്ടുകള്‍ ഫെഡറല്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിശദ പരിശോധനയ്ക്കുശേഷം മാത്രമേകള്ളപ്പണമാണോയെന്നു സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കള്ളപ്പണം ഇല്ലാതാവണം, സമ്മതിക്കുന്നു. അതോടൊപ്പം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. ഒരു പുതിയ നയം നടപ്പാക്കുമ്പോള്‍ ഭരണാധികാരി ആദ്യം ചിന്തിക്കേണ്ടത് രാഷ്ട്രത്തിലെ ദരിദ്രരുടെ മുഖമാണ്. അവര്‍ക്ക് കഷ്ടപ്പെടുണ്ടാക്കുന്ന നയങ്ങള്‍ എത്ര വലുതെങ്കിലും നിലനില്‍ക്കില്ല. ജനക്ഷേമമാണ് നോട്ടു പിന്‍വലിക്കലിനു പിന്നിലെന്നുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന വിശ്വസിക്കുന്നു. നല്ല നാളെയ്ക്കായി ജനങ്ങള്‍ കാത്തിരിക്കുന്നു. നിരാശരാക്കരുത്.
 
Other News in this category

 
 




 
Close Window