Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
അഭിമാനിക്കാം; ഇന്ത്യയുടെ രക്തമാണ് ബ്രിട്ടന്റെ ഭരണ സിരകളില്‍ ഓടുന്നത്
editor

ജനം വേറൊരു തരത്തില്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയം എന്ന ഇടനില സമ്പ്രദായത്തില്‍ ആളുകള്‍ക്ക് വിശ്വാസമില്ലാതായതു പോലെ. ഇത്തവണ ഇലക്ഷന്‍ റിസല്‍ട്ട് അതല്ലേ വ്യക്തമാക്കുന്നത്? യൂറോപ്യന്‍ യൂണിയനില്‍ ലയനം, അനധികൃത കുടിയേറ്റം, സ്‌കോട്‌ലന്‍ഡിന്റെ സമ്മര്‍ദ്ദം, അമിത ചെലവ്, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രതിസന്ധി... അങ്ങനെ നൂറുകൂട്ടം വിഷയങ്ങള്‍ എല്ലാ കക്ഷികളും മുന്നോട്ടു വച്ചു. ഒടുവില്‍ വോട്ടിന്റെ ഗതി പോയ പോക്കു കണ്ടില്ലേ. ഭീകരാക്രമണം എന്ന ഭീതി വോട്ടിനെ സ്വാധീനിച്ചു എന്നതില്‍ തര്‍ക്കമില്ല. അതേസമയം, സ്ത്രീകള്‍ സുരക്ഷിതരാവാന്‍ സ്ത്രീകള്‍ തന്നെ ഭരണ നേതൃത്വത്തില്‍ എത്തണം എന്നൊരു ചിന്ത ശക്തമായി. രാജ്ഞിമാരുടെ അധികാരത്തിന്റെ പ്രതാപമുള്ള ബ്രിട്ടനില്‍ സ്ത്രീകള്‍ തന്നെയാണ് ചാലക ശക്തികളായി മാറേണ്ടത്. ആകെയുള്ള 650 സീറ്റുകളില്‍ 192 സീറ്റുകളില്‍ ജയിച്ചത് ഇന്ത്യന്‍ വംശജരാണെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം കരുത്തു പകരുന്ന വിജയമായി തീരുമെന്നു പ്രതീക്ഷിക്കാം. പ്രീതി പട്ടേല്‍, അലോക് ശര്‍മ, ശൈലേഷ് വര, ലിസ നന്ദി, സീമ മല്‍ഹോത്ര, വീരേന്ദ്ര ശര്‍മ, റിഷി സുനാക്, സ്യുയെല ഫെര്‍നാണ്ടസ് തുടങ്ങിയവരാണ് ജയിച്ച ഇന്ത്യന്‍ വംശജര്‍. ബ്രിട്ടണില്‍ കൗണ്‍സിലുകളിലേക്ക് നിരവധി മലയാളികള്‍ ജയിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റിലേക്ക് ആരും വിജയിച്ചില്ല. ലക്‌സണ്‍ കല്ലുമാടിക്കല്‍ എന്ന മലയാളി മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഒന്നേകാല്‍ നൂറ്റാണ്ടു മുന്‍പ്, 1892ല്‍ ദാദാഭായി നവറോജിയില്‍ തുടങ്ങി, ബ്രിട്ടിഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 12 എംപിമാരെന്ന റെക്കോര്‍ഡില്‍ ഏഴ് ലേബര്‍ എംപിമാരും അഞ്ച് കണ്‍സര്‍വേറ്റിവ് എംപിമാരും. ഏറ്റവും ദീര്‍ഘകാലം എംപിയായിരിക്കുന്ന ഇന്ത്യന്‍ വംശജനായ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ത്ത് വാസ്, ലെസ്റ്റര്‍ ഈസ്റ്റിലെ സീറ്റ് നിലനിര്‍ത്തി. ഇദ്ദേഹത്തിന്റെ സഹോദരി വലെറി വാസ് വാള്‍സാല്‍ സൗത്ത് സീറ്റിലും വിജയിച്ചു. ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന മാര്‍ഗരറ്റ് താച്ചറിന്റെ കാര്‍മികത്വത്തില്‍ ബ്രിട്ടനില്‍ തുടക്കം കുറിക്കുകയും ദശകങ്ങളോളം ആ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാഗധേയത്തെ നിര്‍ണയിക്കുകയും ചെയ്ത മൂലധന ആഗോളീകരണത്തിന്റെയും അനിയന്ത്രിതമായ വിപണി ഉദാരീകരണത്തിന്റെയും ഒരു യുഗത്തിനാണ് ഈ തെരഞ്ഞെടുപ്പ് അന്ത്യം കുറിക്കുന്നതെന്ന് വേണം കരുതാന്‍. ഏപ്രില്‍ 18ന് പ്രധാനമന്ത്രി തെരേസ മേ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ അവരും യാഥാസ്ഥിതിക പാര്‍ട്ടിയും നടത്തിയ കണക്കുകൂട്ടലുകള്‍ക്ക് ബ്രിട്ടീഷ് ജനത കനത്ത തിരിച്ചടിയാണ് നല്‍കിയത്. യാഥാസ്ഥിതിക പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ അത് തീര്‍ത്തും ദുര്‍ബലമായ ഒന്നായിരിക്കും. മേ സ്ഥാനമൊഴിയണമെന്ന ആവശ്യം പുറത്തുനിന്ന് മാത്രമല്ല അവരുടെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ അവയില്‍ ആത്മവിശ്വാസത്തോടെയും രാഷ്ട്രീയകരുത്തിന്റെയും അടിസ്ഥാനത്തില്‍ പങ്കെടുക്കാനുള്ള ബ്രിട്ടന്റെ ശേഷിക്കാണ് ഇടിവ് തട്ടിയിരിക്കുന്നത്. ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ മുഖഛായ മാറുകയാണ്. ആഗോള രാഷ്ട്രീയത്തിലും അതിന്റെ അലയൊലികള്‍ അനിവാര്യമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കും. ഇത് ഒറ്റപ്പെട്ട ഒരു പ്രവണതയല്ല. സമകാലിക ആഗോള രാഷ്ട്രീയത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന യുഗപകര്‍ച്ചയുടെ വ്യക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. പ്രധാനമന്ത്രി തെരേസ മേ ഈ സ്ത്രീ സാന്നിധ്യത്തിന് നേതൃത്വം വഹിക്കുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് അക്ഷരാര്‍ഥത്തില്‍ സ്ത്രീകളുടെ പിടിയിലമരുന്നു. ഇത്രയധികം സ്ത്രീകള്‍ ആദ്യമായാണ് പാര്‍ലമെന്റിലേക്ക് വിജയിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി തെരേസ മേയും മത്സരിച്ച മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ഇപ്പോള്‍, നമ്മള്‍ ഇന്ത്യക്കാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നാലിലൊരു ഭാഗം നേടിയിരിക്കുന്നു. അതൊരു ചെറിയ നേട്ടമല്ല. ഒരിക്കല്‍ ഇന്ത്യയെ അടക്കി ഭരിച്ചവരുടെ നാട്ടില്‍ പോയി അവിടെ ഇനി എന്തൊക്കെ നടക്കണമെന്ന് ഈ നാടിന്റെ രക്തം സിരകളിലോടുന്ന സിംഹക്കുട്ടികളാണ് നിശ്ചയിക്കുന്നത്. അതൊരു ചെറിയ കാര്യമാണോ? നോര്‍ത്ത് ഇന്ത്യക്കാരായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നു പ്രതീക്ഷിക്കാം. I am and Indian, എന്നൊരു വികാരം അവരുടെ ഹൃദയത്തില്‍ നിന്നു സിരകളിലേക്കും അതു വാക്കുകളിലേക്കും പിന്നീട് പ്രവര്‍ത്തിയിലേക്കും എത്തുമെന്നു തന്നെയാണ് യുകെയിലെ എല്ലാ മലയാളികളുടെയും പ്രതീക്ഷ.

 
Other News in this category

 
 




 
Close Window