Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
മതം
  Add your Comment comment
അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം: ഓഫര്‍ പ്രഖ്യാപിച്ചത് പാലാ രൂപത മെത്രാന്‍
Reporter
സീറോ മലബാര്‍ പാലാ രൂപതയുടെ തീരുമാനം ഉറച്ചതെന്ന് മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തീരുമാനം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചാനലുകളോട് പ്രതികരിച്ചു.

നൂറുശതമാനവും ഞാന്‍ പറഞ്ഞ കാര്യമാണത്. ക്രിസ്ത്യന്‍ തത്വത്തിന്റെ പേരില്‍ പറയുന്ന കാര്യമാണിത്. അതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതില്‍ ഞാന്‍ സര്‍ക്കുലര്‍ ഇറക്കും. ഞാന്‍ പറഞ്ഞത് തന്നെയാണ്. അണുവിട അതില്‍നിന്ന് ഞാന്‍ പിറകോട്ട് പോവില്ല. എന്റെ സ്റ്റാന്‍ഡ് ആണിത്'- ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നത് സംബന്ധിച്ച് വിശദമാക്കു മെന്നും അദ്ദേഹം പറഞ്ഞു.

2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ പ്രധാന പ്രഖ്യാപനം. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലായിലെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കും എന്നിങ്ങനെയാണ് കുടുംബവര്‍ഷം 2021-ന്റെ ലഘുലേഖയില്‍ പറഞ്ഞിരിക്കുന്നത്.
 
Other News in this category

 
 




 
Close Window