തിരുവനന്തപുരം: വിവാദ പ്രസ്താവനയെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടതാണെന്നും, അത് തന്നെ വേദനിപ്പിച്ചുവെന്നും, തന്റെ മതനിരപേക്ഷ നിലപാടിനെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രസ്താവന പിന്‍വലിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജാതിമത വ്യത്യാസമില്ലാതെ ജനങ്ങളെ സ്‌നേഹിക്കുന്നതാണെന്നും, മതചിന്തകള്‍ക്കതീതമായി എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാനാവില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെങ്കിലും, അതിന്റെ പ്രചാരണം തന്റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി താന്‍ മനസിലാക്കുന്നുവെന്നും, താന്‍ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും നേതാക്കളും തന്നെ തെറ്റിദ്ധരിച്ചതില്‍ വേദനയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു