തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ വി വി രാജേഷ് എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സൈനിക-പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 22 പേരാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തുക. എന്‍ഡിഎ-ബിജെപി നേതാക്കളും സ്വീകരണ സംഘത്തിലുണ്ട്.
വിവിഐപികള്‍ എത്തുമ്പോള്‍ മേയര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുന്നത് പതിവാണെങ്കിലും, ഈ കീഴ്വഴക്കത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് മേയര്‍. സുരക്ഷാ കാരണങ്ങളാല്‍ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വി വി രാജേഷ് വ്യക്തമാക്കി.
പുത്തരിക്കണ്ടത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും, പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളിലും വേദിയിലുണ്ടാകുമെന്നും മേയര്‍ അറിയിച്ചു. വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുന്നത് പരിപാടികളിലെ സാന്നിധ്യത്തെ ബാധിക്കുമെന്നതിനാലാണ് തീരുമാനം. വികസനമാണ് മുഖ്യമെന്നു മേയര്‍ വി വി രാജേഷ് വ്യക്തമാക്കി