Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
Teens Corner
  Add your Comment comment
ഡെറം കൗണ്ടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 'ഡെറം കൂട്ടായ്മ'യുടെ ഈ വര്‍ഷത്തെ ഈസ്റ്റെര്‍ -വിഷു -ഈദ് ആഘോഷങ്ങള്‍ സംയുക്തമായി നടത്തി. നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
Text By: Team ukmalayalampathram
ഡെറം കൗണ്ടി കേന്ദ്രീകരിച്ചു കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 'ഡെറം കൂട്ടായ്മ'യുടെ ഈ വര്‍ഷത്തെ ഈസ്റ്റെര്‍ -വിഷു -ഈദ് ആഘോഷങ്ങള്‍ ആദ്യന്തം അത്യധികം ആവേശത്തോടെയും അഭിമാനത്തോടെയും നടത്തപ്പെട്ടു.


ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൃത്യം നാലുമണിക്ക്, നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള ഗുരു തുല്യര്‍ ആയ മാതാപിതാക്കള്‍, മീനാ കപ്പില്‍ ന്റെ പിതാവ് PK കുര്യാക്കോസ്, രേഷ്മയുടെ മാതാവ് V അമ്പിളി, നീതുവിന്റെ മാതാവ് രേണുക,, രാഖിയുടെ മാതാ പിതാക്കള്‍ ആയ, ശിവദാസന്‍ പോട്ടെക്കാട്ട്, അമ്പുജം ശിവദാസന്‍, സുനിത ലെച്ചു, സിന്ധു മല്‍ഹാര്‍, അനില്‍കുമാര്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തി ഉത്ഘടനാകര്‍മ്മം നിര്‍വഹിച്ചു.


തുടര്‍ന്ന് കൂട്ടായ്മയുടെ, കുഞ്ഞു കുട്ടികള്‍ അടക്കമുള്ള കലാകാരന്മാരും, കലാ കാരികളും അണിയിച്ചൊരുക്കിയ കലാപരിപാടികള്‍ വേദിയേയും, സദസ്സിനെയും വര്‍ണ്ണ വിസ്മയത്തില്‍ ആറാടിച്ചു. സുനിതാ ലെച്ചു തയ്യാറാക്കി അവതരിപ്പിച്ച 'തീം' കാണികള്‍ക്ക് ഒരു ആറാട്ട് പൂരം തന്നെയാണ് സമ്മാനിച്ചത്. തുടര്‍ന്ന് 'ഡെറം മൊഞ്ചത്തി 'മാര്‍ തയ്യാറാക്കി അവതരിപ്പിച്ച ഒപ്പന 'കല്യാണ രാവ് 'ഉന്നത നിലവാരവും ആവേശവും ഉയര്‍ത്തി.

'ടീം പാവാട' യുടെ മാസ്മരിക പ്രകടനം കാണികളില്‍ അത്ഭുതവും, അമ്പരപ്പും ഉളവാക്കി. ചിഞ്ചു വിന്റെ നേതൃത്വത്തില്‍ ഉള്ള ക്ലാസ്സിക് ഡാന്‍സ്‌കള്‍ വേദിയേ ധന്യമാക്കി. കൂട്ടായ്മയുടെ അനുഗ്രഹീതരായ കലാകാരന്മാരും കലാകാരികളും തീര്‍ത്ത വര്‍ണ്ണ വിസ്മയങ്ങള്‍കൊണ്ട് വേദിയും, സദസ്സും ആറാടുകയായിരുന്നു.പ്രശാന്ത് ന്റെ നേതൃത്വത്തില്‍ തയ്യാര്‍ ചെയ്ത DJ സദസ്സിനെ ആവേശകൊടുമുടിയില്‍ എത്തിച്ചു.


ഈസ്റ്റെര്‍ എഗ് കോമ്പറ്റിഷനില്‍ ഒന്നാം സമ്മാനം ലഭിച്ച സൈറ സനില്‍, രണ്ടാം സമ്മാനം ലഭിച്ച റെക്സ് ജിനു, മൂന്നാം സമ്മാനംലഭിച്ച മാധവ് മിഥുന്‍ എന്നിവര്‍ക്ക് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ സംയുക്തമായി സമ്മാന വിതരണം നടത്തി.

ഉത്ഘാടനത്തിന് ഷൈനി ഷാജു സ്വാഗതവും, ടോണി ഉറുമീസ് കൃതഞ്ജതയും രേഖ പ്പെടുത്തി,മനോഹരമായ അവതരണത്തിലൂടെ സിന്ധു മല്‍ഹാറും, ശാന്തി നിഷാദും വേദിയെയും സദസ്സിനേയും നിയന്ത്രിച്ചു.
 
Other News in this category

 
 




 
Close Window