Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
രാമനവമി ദിനത്തില്‍ അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ നെറ്റിയില്‍ സൂര്യപ്രകാശം തെളിഞ്ഞു. അതേസമയം, നടന്‍ മോഹന്‍ലാല്‍ ഇന്ന് കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
Text By: Team ukmalayalampathram
രാമനവമി ദിന പൂജകളുടെ ഭാഗമായി സൂര്യതിലകം അണിഞ്ഞ് രാമലല്ല. പ്രത്യേകമായി സജീകരിച്ച സംവിധാനത്തിലൂടെ രാമ വിഗ്രഹത്തിന്റെ നെറ്റിയില്‍ സുര്യപ്രകാശം തൊടുവിപ്പിക്കുന്ന ചടങ്ങ് അയോധ്യ രാമക്ഷേത്രത്തില്‍ നടന്നു. ഒരു അതുല്യ കാഴ്ചയാണ് ക്ഷേത്രത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചതെന്ന് ഭക്തര്‍ പ്രതികരിച്ചു.

ഐഐടി നൂര്‍ക്കയിലെ വിദ്യര്‍ത്ഥികളുടെയും ശാസ്ത്രീയ വൈദഗ്ധ്യം ഉപയോഗിച്ചാണ് ഈ വിസ്മയം സാധ്യമാക്കിയത്. കണ്ണാടികളുടെയും ലെന്‍സുകളുടെയും സംയോജനത്താലാണ് സൂര്യപ്രകാശം പ്രതിമയുടെ നെറ്റിയിലേക്ക് കൃത്യമായി പതിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് ഏകദേശം 3 മിനിറ്റോളമാണ് പ്രകാശം പതിപ്പിച്ചത്.
അതേസമയം, നടന്‍ മോഹന്‍ലാല്‍ ഇന്ന് കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പ്രഭാഷകനും എഴുത്തുകാരനുമായ ആര്‍. രമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ കൊല്ലൂരിലെത്തിയത്.
മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ കെ.എന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ കാര്‍മികത്വത്തില്‍ കൊടിമരച്ചുവട്ടില്‍ പ്രത്യേക പൂജകളും നടന്നു.
 
Other News in this category

 
 




 
Close Window