Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
Teens Corner
  Add your Comment comment
തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിലും തിളങ്ങിയത് അയോധ്യയിലെ രാംലല്ല; തൃശൂരില്‍ ജനസാഗരം ഇരമ്പി: ഇതു പൂരപ്രേമികളുടെ പുരുഷാരം
Text By: Team ukmalayalampathram
തൃശൂര്‍ പൂരത്തിന് തേക്കിന്‍കാട് മൈതാനിയില്‍ തടിച്ചുകൂടിയ ജനസാഗരത്തിന് മുന്നില്‍ വര്‍ണവിസ്മയം തീര്‍ത്ത് തിരുവമ്പാടി, പാമറമേക്കാവ് ദേവസ്വങ്ങള്‍. തിടമ്പേറ്റിയ കൊമ്പന്മാര്‍ക്കൊപ്പം മുപ്പത് ഗജവീരന്മാര്‍ തെക്കോട്ടിറങ്ങി വന്ന് പൂരനഗരിയെ ആവേശം കൊള്ളിച്ചപ്പോള്‍ പതിനായിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ വര്‍ണങ്ങള്‍ വാരിവിതറിയ കുടമാറ്റം അങ്ങേയറ്റം ഹൃദ്യമായി. പട്ടുകുടങ്ങളില്‍ തുടങ്ങി സ്‌പെഷ്യല്‍ കുടകളില്‍ വാശിയേറി മത്സരം ഇരു ദേവസ്വങ്ങളും കാഴ്ചവെച്ചു.

സൂര്യന്‍ അസ്തമിച്ചതോടെ ആവനാഴിയില്‍ ഒളിപ്പിച്ച് വെച്ച ബ്രഹ്‌മാസ്ത്രങ്ങള്‍ ഒന്നോന്നായി തിരുവമ്പാടിയും പാറമേക്കാവും തൊടുത്തുവിട്ടു. അലങ്കാരവിളക്കുകളാല്‍ വെട്ടിത്തിളങ്ങിയ തെക്കെഗോപുരനടയില്‍ അണിനിരന്ന ഗജവീരന്മാര്‍ക്ക് മുകളില്‍ അയോധ്യയിലെ രാംലല്ലയുടെ രൂപം എഴുന്നള്ളിച്ചതോടെ പുരുഷാരം ആര്‍ത്തുവിളിച്ചു.
 
Other News in this category

 
 




 
Close Window