Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
അരീക്കരയില്‍ നിന്നു യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സ്‌നേഹ സംഗമം മെയ് നാല്, അഞ്ച് തീയതികളില്‍
Text By: Team ukmalayalampathram
പിറന്ന നാടിന്റെ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ഈ വരുന്ന മെയ് നാല്, അഞ്ച് തീയതികളില്‍ അരീക്കര സംഗമം 2024 യുകെയിലെ ടെല്‍ഫോര്‍ഡ് സ്‌കൂള്‍ ഹാളില്‍ നടക്കും. മെയ് നാലിനു രാവിലെ 10 മണിക്ക് ആരംഭിച്ച് അഞ്ചിന് രാവിലെ 11 മണിക്ക് അവസാനിക്കുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. യുകെയുടെ വിവിത ഭാഗങ്ങളില്‍ ഉള്ള നൂറുകണക്കിന് അരീക്കരക്കാരുടെ സ്നേഹകൂട്ടായ്മ ആണ് വര്‍ഷാ വര്‍ഷം നടക്കുന്ന സംഗമം.


പല തലമുറകളുടെ ഒത്തുചേരലും പഴയ കാല ഓര്‍മ്മ പുതുക്കലുകളും സ്നേഹ സംഭാഷണങ്ങളും അരീക്കരയുടെ സമഗ്ര അവലോകനവും കലാ കായിക വിനോദങ്ങളും എല്ലാം ആയി മറ്റൊരു അരീക്കരയായി ടെല്‍ഫോര്‍ഡ് ചാള്‍ട്ടന്‍ സ്‌കൂള്‍ മാറും. പ്രസ്തുത സംഗമത്തിലേക്കു യുകെയില്‍ ഉള്ള മുഴുവന്‍ അരീക്കരക്കാരെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നതായി സംഘടക സമതി അംഗങ്ങളായ ഷിജോ മുളയാനിക്കല്‍, മനു തോട്ടാപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക

ഷിജോ മുളയാനിക്കല്‍ - 07933618993
 
Other News in this category

 
 




 
Close Window