Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
അസോസിയേഷന്‍ ഓഫ് ആന്റ്രിമിന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - ഷിജോ ജെയിംസ്, സെക്രട്ടറി - ഹരീഷ്. എന്‍. നായര്‍, ട്രഷറര്‍ - സനു ജോണ്‍
Text By: Team ukmalayalampathram
ബെല്‍ഫാസ്റ്റ്: മലയാളി അസോസിയേഷന്‍ ഓഫ് ആന്റ്രിമിന് നവ നേതൃത്വം. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഏറ്റവും വലിയ മലയാളി സംഘടനയായ (എംഎഎ) 2024 - 25 ലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിജോ ജെയിംസ് (പ്രസിഡന്റ്), ഹരീഷ്. എന്‍. നായര്‍ (സെക്രട്ടറി), സ്മിഷാ പോള്‍ (വൈസ് പ്രസിഡന്റ്), സോണി ആന്റണി (ജോയിന്റ് സെക്രട്ടറി), സനു ജോണ്‍ (ട്രഷറര്‍), ടോം ജോസ്, ആഷ്ന ശ്രീജിത്ത് (പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്), നോബി ജേക്കബ്ബ്, ജെറോല്‍ഡിന്‍ ജോസ്, മെയ്മോള്‍ തോമസ്, ജാന്‍സി ജിയോജി, ഷിബിന്‍ വര്‍ഗീസ്, ഷെറിന്‍ സാഹിര്‍, എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു
ഏപ്രില്‍ അഞ്ചിന് ആന്റ്രിം സെന്റ് ജോസഫ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ചെറിയാന്‍ സ്‌കറിയ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ജോളി വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ലല്ലാ ബെന്നി സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ജോജി ജേക്കബ്ബ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. ട്രിന്‍സ് ഫിലിപ്പ് നന്ദി പ്രകാശനം നടത്തി.


പുതിയ ഭാരവാഹികളെ പ്രസിഡന്റ് ചെറിയാന്‍ സ്‌കറിയ, സെക്രട്ടറി ജോളി വര്‍ഗീസ് എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഡബ്ലിനിലെ പ്രമുഖ ബാന്‍ഡ് ആയ എം50 യുടെ നേതൃത്വത്തില്‍ സംഗീത നിശ അവതരിപ്പിക്കപ്പെട്ടു. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജോ ജെയിംസ് പഴയ കമ്മിറ്റിക്ക് നന്ദി രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window