Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
യുഎഇയില്‍ പ്രതികൂല കാലാവസ്ഥ. കാറ്റിലും മഴയിലും ദുബായ് നഗരത്തിലെ ഷോപ്പിംഗ് മാളുകള്‍, സബ് വേകള്‍, വിമാനത്താവളം, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. വിമാന സര്‍വീസുകള്‍ റദ്ദാക്കി.
Text By: Team ukmalayalampathram
കനത്ത മഴയില്‍ വിമാനത്താവളങ്ങളില്‍ വെള്ളം കയറിയതോടെ വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ദുബായില്‍ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഇന്നലെ ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മുഴുവന്‍ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു.

അപ്രതീക്ഷിതമായെത്തിയ കാറ്റിലും മഴയിലും ദുബായ് നഗരത്തിലെ ഷോപ്പിംഗ് മാളുകള്‍, സബ് വേകള്‍, വിമാനത്താവളം, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. മഴയ്ക്കും കാറ്റിനും പുറമെ ശക്തമായ ഇടിമിന്നലും ഇവിടെ അനുഭവപ്പെടുന്നുണ്ട്. ദുബായേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത് ഫുജേറയിലാണ്. യുഎഇയുടെ കിഴക്കന്‍ തീരത്തുള്ള ഈ എമിറേറ്റില്‍ ചൊവ്വാഴ്ച 145 മില്ലിമീറ്റര്‍(5.7 ഇഞ്ച്) മഴ പെയ്തു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലുള്ള എമിറേറ്റായ റാസല്‍ഖൈമയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ വാഹനം ഒലിച്ചുപോയതിനെത്തുടര്‍ന്ന് 70 വയസ്സുള്ളയാള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
 
Other News in this category

 
 




 
Close Window