Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
Teens Corner
  Add your Comment comment
ഈ വര്‍ഷം വിഷുക്കണി കാണാന്‍ ഉത്തമസമയം ഏത്? വിഷുക്കണിയൊരുക്കാന്‍ ഇനങ്ങള്‍ ഏതെല്ലാം: വിശദ വിവരങ്ങള്‍
Text By: Team ukmalayalampathram
വിഷു ആഘോഷിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ഒരുങ്ങി. കേരള കാര്‍ഷിക സംസ്‌കാരത്തിന്റെ തനിമയും പച്ചപ്പും ഓര്‍മപ്പെടുത്തുന്ന ആഘോഷമാണ് വിളവെടുപ്പ് ഉത്സവം കൂടിയായ വിഷു. പരമ്പരാഗത ആചാരങ്ങള്‍, വിഭവസമൃദ്ധമായ സദ്യ, പുതുവസ്ത്രങ്ങള്‍, പടക്കം എന്നിവയോടെയാണ് വിഷു ആഘോഷിക്കുന്നത്. അവധിക്കാലമായതിനാല്‍ കുട്ടികളും നേരത്തെ തന്നെ തയ്യാറായിക്കഴിഞ്ഞു.


കര്‍മസാക്ഷിയായ ആദിത്യബന്ധമില്ലാതെ കണിദര്‍ശനം പൂര്‍ണമാകില്ല. ആദിത്യന്‍ ഉദയരാശിയില്‍ സ്പര്‍ശിച്ച് രണ്ടു നാഴിക കഴിയുന്നതുവരെ വരെയുള്ള സമയം കണി കാണുന്നതിന് ഉത്തമമാണ്. ഈ വര്‍ഷത്തെ ഗ്രഹസ്ഥിതിയില്‍ വ്യാഴം ഉദയരാശിക്ക് അനുകൂലമായി സഞ്ചരിക്കുന്നതും കൂടി പരിഗണിച്ചാല്‍ 14 ന് പുലര്‍ച്ചെ 04:58 മുതല്‍ 07:50 വരെയുള്ള സമയം ഭാരതത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഉത്തമമാണ്.

വിഷു ദിനത്തില്‍, പുലര്‍ച്ചെ എഴുന്നേറ്റ് 'വിഷുക്കണി' ദര്‍ശിക്കും. അരി, വെള്ളരി, ചക്ക, മാങ്ങ, നാണയങ്ങള്‍, ശ്രീകൃഷ്ണ വിഗ്രഹം തുടങ്ങിയവ ചേര്‍ത്താണ് വിഷുക്കണി ഒരുക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നില്‍ക്കുമെന്നാണ് വിശ്വാസം. പുലര്‍ച്ചെ കണ്ണു തുറക്കുമ്പോള്‍ നല്ല വസ്തുക്കള്‍ കണി കാണുന്നത് വര്‍ഷം പൊതുവേ ഐശ്വര്യദായകമായിരിക്കും എന്നാണ് വിശ്വാസം.
 
Other News in this category

 
 




 
Close Window