Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
Teens Corner
  Add your Comment comment
ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ മിസൈലുകളും ഡ്രോണുകളും അയച്ചു: നേരിടാന്‍ തയാറാണെന്ന് ഇസ്രയേല്‍: യുദ്ധഭീഷണിയില്‍ ലോകം
Text By: Team ukmalayalampathram
ഇസ്രയേല്‍ വ്യവസായിയുടെ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഡസന്‍ കണക്കിനു ഡ്രോണുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ അറിയിച്ചു. 20 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ളതാണു ഡ്രോണുകള്‍.

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇറാന്റെ ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു.
 
Other News in this category

 
 




 
Close Window