Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ ശ്രീ നാരായണ ധര്‍മ്മസംഘം വിഷു ആഘോഷം നടത്തുന്നു; ആഘോഷ പരിപാടിയുടെ വേദി - കേംബ്രിഡ്ജിലെ പാപ്പുവര്‍ത് വില്ലേജ് ഹാള്‍
Text By: Team ukmalayalampathram
ശ്രീനാരായണ ധര്‍മ്മസംഘം യുകെ (എസ്എന്‍ഡിഎസ്) യുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഈമാസം ഇരുപതിന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ കേംബ്രിഡ്ജിലെ പാപ്പുവര്‍ത് വില്ലേജ് ഹാളില്‍ വച്ച് ആഘോഷിക്കുന്നതാണ്. യുകെയിലെ എല്ലാ ശ്രീനാരായണ ഭക്തരെയും ഈ വര്‍ഷത്തെ വിഷു ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.


ഏഷ്യാനെറ്റ് യൂറോപ്പ് / ആനന്ദ് ടിവി ചെയര്‍മാന്‍ സദാനന്ദന്‍ ശ്രീകുമാര്‍ വിഷു ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ നടക്കും. യുകെയിലെ പ്രമുഖരായ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും ബിനി കിഷോറിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന മെഗാ കോല്‍ക്കളിയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കിഷോര്‍ രാജ് - President 07533868372, സുരേഷ് ശങ്കരന്‍ - Secretary 07830906560
 
Other News in this category

 
 




 
Close Window