Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
Teens Corner
  Add your Comment comment
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു ആഘോഷങ്ങള്‍ മാഞ്ചസ്റ്ററിലെ രാധാകൃഷ്ണ മന്ദിര്‍ വച്ച് വിപുലമായ രീതിയില്‍ ആഘോഷിച്ചു.
Text By: Team ukmalayalampathram
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആഘോഷരാവൊരുക്കി വിഷുതലേന്ന് രാത്രിയില്‍ ക്ഷേത്ര ഹാളില്‍ എല്ലാവരും ഒത്തുകൂടി വിഷുസദ്യക്ക് ആവശ്യമായ പച്ചക്കറികള്‍ തയ്യാറാക്കി. ഇത്തവണത്തെ വിഷു ആഘോഷം യുവജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

10 മണിക്ക് വിഷുക്കണികണ്ട് ആഘോഷങ്ങള്‍ തുടങ്ങി. വിശേഷാല്‍ ഭജന, വിഷുകൈനീട്ടം, ജിഎംഎംഎച്ച്സി കുടുംബാഗങ്ങള്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ. തുടര്‍ന്ന് കണ്ണിനും കാതിനും കുളിര്‍മ്മയേകുന്ന കലാപരിപാടികളും ഈ വര്‍ഷത്തെ വിഷു അവിസ്മരണീയമാക്കി. വിഷു സദ്യക്ക് ശേഷം നടന്ന കലാ സാംകാരിക പരിപാടികളിലെ കുട്ടികളുടെ പങ്കാളിത്തം വിഷു ആഘോഷങ്ങളിലേ പ്രത്യേകതയായിരുന്നു. ജിഎംഎംഎച്ച്സി ഒരുക്കിയ നയനമനോഹര വിഷുക്കണി ഈ വര്‍ഷത്തെ ആകര്‍ഷണമായിരുന്നു.

പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതം ആശംസിച്ച് കലാ സാംസ്‌കാരിക പരിപാടികള്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ വിഷു നല്ല രീതിയില്‍ നടത്താന്‍ സഹായിച്ച എല്ലാവര്‍ക്കും സെക്രട്ടറി ബിജു നായര്‍ നന്ദി അറിയിച്ചു. ആമുഖ പ്രസംഗത്തില്‍ ജിഎംഎംഎച്ച്സിയുടെ മുതിര്‍ന്ന അംഗമായ ഗോപകുമാര്‍ ജിഎംഎംഎച്ച്സി പോലെയുള്ള സ്ഥാപനങ്ങളുടെ വര്‍ത്തമാന കാലഘട്ടത്തിലെ ആവശ്യകത വിവരിക്കുകയുണ്ടായി. വീണ്ടുമൊരു വിഷുവിന്റെ വരവേല്പിനായി പ്രതീക്ഷ അര്‍പ്പിച്ച് എല്ലാവരും പിരിഞ്ഞു.
 
Other News in this category

 
 




 
Close Window