Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
Teens Corner
  Add your Comment comment
ബ്രിട്ടീഷ് കൊട്ടാരത്തിലെ ഇളയ രാജകുമാരന്‍ ഹാരി അമേരിക്കയില്‍ സ്ഥിര താമസമാക്കി: ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം കൊട്ടാരത്തിലെ ജീവിതം ഉപേക്ഷിച്ച ഹാരി രാജകുമാരന്‍ വേറിട്ട വ്യക്തിത്വമായി. അതേസമയം, കൊട്ടാരത്തിലെ ബന്ധുക്കള്‍ക്കെല്ലാം ഹാരിയുടെ സുരക്ഷയ
Text By: Team ukmalayalampathram
ഇനിയുള്ള കാലം അമേരിക്കയിലാണ് ഞാന്‍ ജീവിക്കുന്നതെന്നു ഹാരി രാജകുമാരന്‍ വ്യക്തമാക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറി ഹാരി രാജകുമാരന്‍. താന്‍ യുഎസിലെ സ്ഥിരതാമസക്കാരനാണെന്ന് സസെക്സ് ഡ്യൂക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഭാര്യ മെഗാനും, മക്കള്‍ക്കുമൊപ്പം ഇനി ബ്രിട്ടനിലേക്ക് മടങ്ങിവരാനുള്ള സാധ്യതയും മങ്ങുകയാണ്. നാല് വര്‍ഷം മുന്‍പാണ് ഔദ്യോഗിക രാജകീയ ഡ്യൂട്ടികള്‍ ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് രാജകുമാരനും, ഭാര്യയും നീങ്ങിയത്.

ഹാരി രാജകുമാരന്റെ ട്രാവല്‍ കമ്പനിയാണ് ബ്രിട്ടീഷ് അധികൃതര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചത്. യുഎസിലേക്ക് താമസം മാറ്റിയെന്നും, ഇനി അവിടെ സ്ഥിരതാമസമാണെന്നും രേഖകള്‍ വ്യക്തമാക്കി. ഹാരി 75% ഉടമസ്ഥത കൈയാളുള്ള ട്രാവലിസ്റ്റ് ലിമിറ്റഡാണ് പേപ്പര്‍വര്‍ക്ക് നടത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window