Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 06th Jul 2024
 
 
UK Special
  Add your Comment comment
യുകെയില്‍ താമസിക്കുന്ന മലയാളി ഡോക്ടര്‍ രാമസ്വാമിയെ കാണാതായി, സഹായം അഭ്യര്‍ഥിച്ച് പൊലീസ്
reporter

ലണ്ടന്‍: യുകെയിലെ ഇപ്സ്വിച്ചില്‍ താമസിക്കുന്ന മലയാളി ഡോക്ടര്‍ രാമസ്വാമി ജയറാമിനെ (56) കാണാതായതായി റിപ്പോര്‍ട്ട്. ജൂണ്‍ 30 ഞായറാഴ്ച പുലര്‍ച്ചെ 5.45ന് വീട്ടില്‍ നിന്നിറങ്ങിയ രാമസ്വാമിയെ കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസ് സഹായം തേടി. കാണാതാകുമ്പോള്‍ നീല ജാക്കറ്റും ഇളം നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. മെലിഞ്ഞ ശരീരമുള്ള രാമസ്വാമി കണ്ണട ഉപയോഗിക്കുന്നുണ്ട്. രാമസ്വാമിയുടെ നിരോധാനത്തില്‍ കുടുംബം ആശങ്കയിലാണ്.

രാമസ്വാമിയുടെ ചാരനിറത്തിലുള്ള സ്ട്രോണ്‍ സി 11 കാര്‍ ഇപ്സ്വിച്ചിലെ റാവന്‍സ്വുഡ് പ്രദേശത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ഓര്‍വെല്‍ കണ്‍ട്രി പാര്‍ക്കിലും പരിസരത്തും പൊലീസ് തിരച്ചില്‍ നടത്തി. രാമസ്വാമിയെ കണ്ടെത്തിയാലോ വിവരം ലഭിച്ചാലേ ഇപ്സ്വിച്ച് ലാന്‍ഡ് മാര്‍ക്ക് ഹൗസിലെ ഡ്യൂട്ടി സര്‍ജന്റിനെ 101 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

 
Other News in this category

 
 




 
Close Window