Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
ഹിന്ദുമത വിശ്വാസിയായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയതില്‍ സന്തോഷമെന്ന് ഋഷി സുനക്
reporter

ലണ്ടന്‍: തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും ഡൗണിങ് സ്ട്രീറ്റിലെ അവസാന പ്രസംഗം പൂര്‍ത്തിയാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ഋഷി സുനക്. പ്രധാനമന്ത്രി എന്ന നിലയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള അവസാന ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്കു മുന്‍പായിരുന്നു ഡൗണിങ് സ്ട്രീറ്റിലെ പ്രസംഗം. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം എത്തിയ ഋഷി സുനക്, നാല് മിനിറ്റില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചാണ് ബക്കിങ്ഹാം കൊട്ടാരത്തിലേക്കു പോയത്.

പരാജയങ്ങള്‍ ഏറ്റു പറയുമ്പോഴും, തന്റെ ഭരണ കാലഘട്ടത്തില്‍ രാജ്യത്തിനുണ്ടായ സാമ്പത്തിക നേട്ടങ്ങളെപ്പറ്റിയും ഋഷി സുനക് എടുത്തു പറഞ്ഞു. ''പണപ്പെരുപ്പം കുറഞ്ഞതും സാമ്പത്തിക വളര്‍ച്ച തിരിച്ചെത്തിയതും ഞാന്‍ പ്രധാനമന്ത്രിയായിരുന്ന രണ്ട് വര്‍ഷത്തിനുള്ളിലാണ്. ബ്രിട്ടന്‍ ഈ ലോകത്ത് അതിന്റെ സാമ്പത്തിക പ്രാധാന്യം തിരിച്ചുപിടിച്ചു. ഈ രാജ്യം 20 മാസം മുന്‍പുള്ളതിനേക്കാള്‍ സുരക്ഷിതമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്.'' - ഋഷി സുനക് പറഞ്ഞു.

പ്രതീക്ഷിച്ചതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ചിലര്‍ തന്നെ വിമര്‍ശിച്ചിരുന്നുവെന്നും ഋഷി സുനക് തുറന്നു സമ്മതിച്ചു. താന്‍ ബഹുമാനിക്കുന്ന മാന്യനായ മനുഷ്യനാണ് കെയ്ര്‍ സ്റ്റാര്‍മറെന്നും അദ്ദേഹം പ്രശംസിച്ചു. ഹിന്ദുമത വിശ്വാസിയായ ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയായതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ സുനക്, തന്റെ രണ്ട് പെണ്‍മക്കള്‍ ഡൗണിങ് സ്ട്രീറ്റിലെ പടികളില്‍ ദീപാവലി വിളക്കുകള്‍ കത്തിക്കുന്നത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window