Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 06th Jul 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ നഴ്‌സിംഗ് വിദ്യാര്‍ഥികളില്‍ പകുതിയോളം പേര്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസ് ചരിത്രത്തില്‍ ഏറ്റവും വലിയ ജീവനക്കാരുടെ ക്ഷാമം നേരിടുകയാണ്. ആശുപത്രി ഷിഫ്റ്റുകളില്‍ ആവശ്യത്തിന് നഴ്സുമാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിനിടയിലാണ് ഇംഗ്ലണ്ടിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേരും ഗ്രാജുവേഷന്‍ നേടുന്നതിന് മുന്‍പ് തന്നെ പഠനം നിര്‍ത്താന്‍ ആലോചിച്ചതായി ഒരു സര്‍വ്വെ വ്യക്തമാക്കുന്നു. 2017-ല്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ നല്‍കിയിരുന്ന ഗ്രാന്‍ഡ് അവസാനിപ്പിച്ച ശേഷം ആപ്ലിക്കേഷന്‍ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. ഇതിന് പുറമെയാണ് എന്റോള്‍ ചെയ്തിട്ടുള്ള 46%, ഏകദേശം 32,000 വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഗാര്‍ഡിയന്‍ വെളിപ്പെടുത്തുന്നത്.

പഠനം പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ജീവിതച്ചെലവ് പ്രതിസന്ധിയാണ്. പത്തില്‍ ഏഴ് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പ്രശ്നമാകുന്നത്. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 9000 പൗണ്ടിലേറെയാണ് യൂണിവേഴ്സിറ്റി ഫീസ് നല്‍കേണ്ടത്. പഠനം പൂര്‍ത്തിയാക്കി ശമ്പളം ലഭിക്കുമ്പോള്‍, ട്യൂഷന്‍ ചെലവുകളുടെ ശതമാനം കൂടി നല്‍കിയാല്‍ 18-ാം വയസ്സില്‍ മക്ഡൊണാള്‍ഡ്സില്‍ ലഭിച്ച വരുമാനം മാത്രമാണ് കിട്ടുകയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ലങ്കാഷയറില്‍ നിന്നുള്ള മൂന്നാം വര്‍ഷ അണ്ടര്‍ഗ്രാജുവേറ്റ് പറഞ്ഞു. തെരഞ്ഞെടുത്ത പ്രൊഫഷന്‍ തെറ്റിപ്പോയെന്ന ആശങ്കയിലാണ് പലരും. ക്വാളിഫൈ ചെയ്ത നഴ്സുമാര്‍ നേരിടുന്ന ദുരവസ്ഥയും നഴ്സിംഗ് ഡിഗ്രി ഉപേക്ഷിക്കാന്‍ പത്തില്‍ ആറ് വിദ്യാര്‍ത്ഥികളെയും പ്രേരിപ്പിക്കുന്ന മറ്റൊരു വിഷയം.

 
Other News in this category

 
 




 
Close Window