Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
ലേബര്‍ പാര്‍ട്ടിയേയും കെയ് ര്‍ സ്റ്റാര്‍മറിനെയും അഭിനന്ദിച്ച് നരേന്ദ്രമോദി, പുതിയ നയങ്ങള്‍ക്കായി കാതോര്‍ത്ത് ഇന്ത്യ
reporter

 ലണ്ടന്‍: ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വിജയം ഇന്ത്യ-യുകെ ബന്ധത്തില്‍ വലിയ ചലനങ്ങള്‍ക്കു കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റം, വിദ്യാഭ്യാസം, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം െമച്ചപ്പെടുത്തുമെന്ന് സ്റ്റാര്‍മര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2022ല്‍ സുനക് സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവയ്ക്കപ്പെട്ട ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്റെ (എഫ്ടിഎ) ഭാവി എന്താകുമെന്നതായിരുന്നു ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഇന്ത്യയ്ക്കുള്ള ആശങ്ക. എന്നാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ചര്‍ച്ച തുടരുമെന്നും ലേബര്‍ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാരക്കരാറില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുമായി സാങ്കേതികവിദ്യ, പ്രതിരോധ മേഖലകളില്‍ തന്ത്രപ്രധാന പങ്കാളിത്തം തുടരുമെന്നുമാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ലേബര്‍ പാര്‍ട്ടി അവകാശപ്പെട്ടിട്ടുള്ളത്.

ഇതുവരെ എഫ്ടിഎ സംബന്ധിച്ച് 13 വട്ടമാണ് ഇന്ത്യയും ബ്രിട്ടനും ചര്‍ച്ച നടത്തിയത്. അതേസമയം ഇന്ത്യയില്‍നിന്നുള്ള വിദഗ്ധ പ്രഫഷനലുകള്‍ക്ക് ബ്രിട്ടനില്‍ കൂടുതല്‍ അവസരം, സേവന മേഖലയിലെ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക വീസ തുടങ്ങിയ ഇന്ത്യയുടെ ആവശ്യങ്ങള്‍ ലേബര്‍ പാര്‍ട്ടി എങ്ങനെ സ്വീകരിക്കും എന്നതില്‍ സംശയം നിലനില്‍ക്കുന്നു. കുടിയേറ്റം നിയന്ത്രിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കുമോയെന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ല. സ്വതന്ത്രവും തുറന്നതുമായ ഇന്ത്യ-പസിഫിക് മേഖലയ്ക്കായി ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നാണ് സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയാകുമെന്ന് കരുതുന്ന ഡേവിഡ് ലാമ്മി പറയുന്നത്.

അതേസമയം, കശ്മീര്‍ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടി പുലര്‍ത്തിപ്പോന്ന നിലപാട് സ്റ്റാര്‍മര്‍ സര്‍ക്കാരും തുടരുമോയെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാകും. 2019 ല്‍ ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോള്‍ കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നും രാജ്യാന്തര നിരീക്ഷകര്‍ കശ്മീര്‍ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. വോട്ട് ബാങ്ക് താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയെന്നു വിളിച്ച് ഇന്ത്യ പ്രമേയത്തെ തള്ളിക്കളയുകയാണുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചകളിലെല്ലാം കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അത് ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടതെന്നുമാണ് സ്റ്റാര്‍മര്‍ നിലപാടെടുത്തിട്ടുള്ളത്. ന്മ അഭിനന്ദിച്ച് മോദി ന്യൂഡല്‍ഹിന്മ ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനകിന് നന്ദി അറിയിച്ചുള്ള സന്ദേശവും മോദി എക്‌സില്‍ പങ്കുവച്ചു. ബ്രിട്ടനെ മികച്ച രീതിയില്‍ നയിച്ചതിനും ഇന്ത്യയുമായുള്ള സഹകരണത്തിന് നല്‍കിയ സംഭാവനയ്ക്കും നന്ദിയെന്നും ഭാവിയ്ക്കും കുടുംബത്തിനും ആശംസകളെന്നും മോദി പറഞ്ഞു.

 
Other News in this category

 
 




 
Close Window