Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വോട്ടിങ് ബൂത്തിലേക്ക് എത്തിച്ച മലയാളി ക്യാമ്പയിന്‍
reporter

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള ഇലക്ഷന്‍ നടക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വോട്ട് രജിസ്ട്രേഷന്‍ കൃത്യമായി നടത്താന്‍ ശ്രമിക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശി നിതിന്‍രാജ്. നിലവില്‍ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ വൈസ് പ്രസിഡന്റായ നിതിന്‍ വിദ്യാര്‍ത്ഥി വോട്ടവകാശങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ്. ഇദ്ദേഹമുള്‍പ്പെടുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ ബ്രിട്ടനില്‍ ആരംഭിച്ച 'എന്റ് ഭാവി എന്റെ വര്‍ത്തമാനം' എന്ന ക്യാമ്പയിന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ രാഷ്ട്രീയ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോവുന്നത്. ഇപ്പോള്‍ നടക്കുന്ന ബ്രിട്ടന്‍ ഇലക്ഷനില്‍ കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ പരമാവധി വോട്ടിങ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു നിതിന്‍ അടങ്ങുന്ന സംഘം

പല വിദ്യാര്‍ഥികള്‍ക്കും തങ്ങള്‍ക്ക് ഈ രാജ്യത്ത് ലഭിക്കുന്ന അവകാശങ്ങളെ കുറിച്ച് വ്യക്തതിയില്ലാതെയിരിക്കുകയാണെന്നും അവര്‍ക്ക് ബോധവത്കരണം നടത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്നും നിതിന്‍ രാജ് പറയുന്നു. ''യുകെയിലെ മുഴുവന്‍ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്‍സ് എന്ന സംഘടനയുടെ ക്യാമ്പയിനായിരുന്നു 'എന്റെ വര്‍ത്തമാനം എന്റെ ഭാവി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ബിആര്‍പി കാര്‍ഡുണ്ടെങ്കില്‍ ഇവിടെ വോട്ട് ചെയ്യാന്‍പറ്റുമെന്ന് കാര്യം ഇവിടെയുള്ള പല കുട്ടികള്‍ക്കും അറിയില്ല. അവര്‍ക്ക് അതിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കി കൊടുക്കുകയും അവര്‍ക്ക് വേണ്ട അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം.

ഇത്തരം രാഷ്ട്രീയകാര്യങ്ങളില്‍ മിക്ക വിദ്യാര്‍ഥികള്‍ക്കും താത്പര്യമില്ല. പലരും ജോലി, വിദ്യാഭ്യാസം എന്നിവയില്‍ മാത്രം ശ്രദ്ധയൂന്നാന്‍ ശ്രമിക്കുന്നവരാണ്. വോട്ടേര്‍സ് രജിസ്റ്ററില്‍ പേര് വന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ കൂടുന്നുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുണ്ട്. വിദ്യാര്‍ഥികളെ വോട്ട് ചെയ്യാന്‍ സന്നദ്ധരാക്കുകയും അതിലൂടെ കൂടുതല്‍ അവകാശങ്ങള്‍ സ്ഥിരപ്പെടുത്തുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം ''- നിതിന്‍ പറയുന്നു. പലരും മികച്ച ജീവിതമെന്ന സ്വപ്നം കൈയില്‍ പിടിച്ചാണ് ഇങ്ങോട്ടേക്ക് എത്തുന്നത് അവര്‍ക്ക് സ്വസ്ഥമായൊരു ജീവിതം ഒരുക്കാന്‍ തീര്‍ച്ചയായും രാഷ്ട്രീയപരമായും വിദ്യാര്‍ത്ഥികള്‍ ഉയരേണ്ടതുണ്ട്. അതിനായിട്ടാണ് തങ്ങളുടെ പോരാട്ടമെന്നും നിതിന്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി ഒരു മാനിഫെസ്റ്റോ ഈ ക്യാമ്പയിനില്‍ തയ്യാറാക്കിയിട്ടുണ്ട്. 2021ല്‍ സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ആന്റ് ലോജിസ്റ്റിക് പിജി വിദ്യാര്‍ഥിയായി സ്റ്റുഡന്റ് വിസയില്‍ എത്തിയതാണ് നിതിന്‍രാജ്. തിരുവനന്തപുരം പോത്തന്‍കോട് എല്‍ഐസിയില്‍ നിന്നും വിരമിച്ച റിട്ട ബ്രാഞ്ച് മാനേജര്‍ ജിജെ ശിവരാജന്റെയും നിഷ ശിവരാജന്റെയും മകനാണ് നിതിന്‍രാജ്. മലയാളി പുരോഗമന കലാസാംസ്‌കാരിക സംഘടനയായ കൈരളി യുകെ നാഷണല്‍ കമ്മിറ്റ് അംഗം കൂടിയാണ് നിതിന്‍.

 
Other News in this category

 
 




 
Close Window