Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
അവതാരകയെ വധിക്കാന്‍ പദ്ധതിയിട്ടതിന് കാരണം ലൈംഗിക ഫാന്റസി
reporter

ലണ്ടന്‍: ടെലിവിഷന്‍ അവതാരകയായ ഹോളി വില്ലോബിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ ശേഷം വധിക്കുന്നതിന് പദ്ധതിയിട്ട കേസില്‍ സുരക്ഷാ ജീവനക്കാരനായ ഗാവിന്‍ പ്ലംബ് (37) കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തി. താന്‍ അമിത വണ്ണമുള്ള വ്യക്തിയാണെന്നും അവതാരകയെ തട്ടിക്കൊണ്ടുപോകാന്‍ ശാരീരികമായി ശേഷിയില്ലെന്നും പ്രതി വാദിച്ചെങ്കിലും ജൂറി ഈ വാദം തള്ളി. ലൈംഗിക ഫാന്റസി പൂര്‍ത്തീകരിക്കുന്നതിനാണ് പ്രതി കൃത്യത്തിന് പദ്ധതിയിട്ടത്. എസെക്‌സിലെ ഹാര്‍ലോയില്‍ താമസിച്ചിരുന്ന പ്രതി ഇതിനായി ഒരുക്കം നടത്തിയിരുന്നു. പ്ലംബ് ക്ലോറോഫോം ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി.

യുഎസിലെ ഒരു രഹസ്യ പൊലീസ് ഉദ്യോഗസ്ഥനോട് പദ്ധതികള്‍ ഓണ്‍ലൈനിലൂടെ വെളിപ്പെടുത്തിയതാണ് പ്രതിക്ക് വിനയായത്. പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പ്രതി അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തത്. ചെംസ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ എട്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് പ്രതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. ജൂലൈ 12 ന് ശിക്ഷ വിധിക്കുമെന്ന് അറിഞ്ഞതോടെ പ്രതി കോടതിയില്‍ വച്ച് പൊട്ടികരഞ്ഞു. അമേരിക്കയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വിവരം അറിയിച്ചത് കൊണ്ടാണ് കുറ്റകൃത്യം തടയാന്‍ സാധിച്ചതെന്ന് യുകെ പൊലീസ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window